ആലപ്പുഴയിൽ വാഹനാപകടം; കാറുമായി കൂട്ടിയിടിച്ച ആംബുലൻസിലെ രോഗി മരിച്ചു
Mail This Article
×
ആലപ്പുഴ ∙ രോഗിയുമായി പോയ ആംബുലൻസ് കാറുമായി കൂട്ടിയിടിച്ചു രോഗി മരിച്ചു. ദേശീയപാതയിൽ ചേർത്തല എസ്എൻ കോളജിനടുത്താണ് അപകടം. എസ്എൽ പുരം കളത്തിൽ ഉദയനാണു (64) മരിച്ചത്. ഒപ്പമുണ്ടായിരുന്ന മൂന്നുപേർക്കു പരുക്കുണ്ട്. ആലപ്പുഴയിലേക്കു പോയ കാറും ചേർത്തലയിലേക്കു പോയ ആംബുലൻസുമാണു കൂട്ടിയിടിച്ചത്. പരുക്കേറ്റ രതീഷ്, ശ്രീക്കുട്ടൻ എന്നിവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി.
English Summary:
Tragic Car Accident in Alappuzha: Ambulance Patient Dies After Collision
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.