മുംബൈയിൽ കനത്ത മഴ തുടരുന്നു; സ്കൂളുകൾക്ക് അവധി, 5 ഇടങ്ങളിൽ റെഡ് അലർട്ട്
Mail This Article
×
മുംബൈ∙ മഹാരാഷ്ട്രയിൽ പലയിടത്തും കനത്ത മഴ തുടരുകയാണ്. റോഡുകളിലെല്ലാം വെള്ളക്കെട്ടാണ്. പുണെ, മുംബൈ, പാൽഗർ, താനെ, റായ്ഗഡ് എന്നിവിടങ്ങളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. താനെയിലെയും റായ്ഗഡിലെയും പാൽഗറിലെയും നവി മുംബൈയിലെയും വിഭ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. അത്യാവശ്യത്തിനല്ലാതെ വീടുകളിൽനിന്നു പുറത്തിറങ്ങരുതെന്നു ഭരണകൂടം അറിയിപ്പ് നൽകി.
മുംബൈയിൽ മാത്രം 160ഓളം പേരെയാണു കനത്ത മഴയെ തുടർന്ന് മാറ്റിപ്പാർപ്പിച്ചത്. കണക്കുകൾ പ്രകാരം മേയ് 15 മുതൽ 94 പേർ മഴക്കെടുതിയിൽ മരിച്ചു. 306 പക്ഷിമൃഗാദികളും ചത്തു.
English Summary:
Heavy rains continue in Mumbai; Schools closed, red alert in 5 places
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.