ADVERTISEMENT

ന്യൂഡൽഹി∙ അഞ്ചു മിനിറ്റ് മാത്രമേ സംസാരിക്കാൻ അനുവദിച്ചുള്ളൂവെന്ന് ചൂണ്ടിക്കാട്ടി നിതി ആയോഗ് യോഗം ബഹിഷ്കരിച്ച് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഡൽഹിയിൽ ആണ് ഒൻപതാമത് നിതി ആയോഗ് ഗവേർണിങ് കൗൺസിലിന്റെ യോഗം നടന്നത്. ‘‘നിങ്ങൾ സംസ്ഥാന സർക്കാരുകളെ വേർതിരിച്ചു കാണരുതെന്ന് ഞാൻ പറഞ്ഞു. എനിക്ക് സംസാരിക്കണമെന്നുണ്ടായിരുന്നു, പക്ഷേ, മൈക്ക് ഓഫ് ചെയ്തു. അഞ്ചുമിനിറ്റ് മാത്രമേ സംസാരിക്കാൻ അനുവദിച്ചുള്ളൂ. എനിക്കു മുൻപ് സംസാരിച്ചവർ 10-20 മിനിറ്റുകൾ സംസാരിച്ചു’’– പുറത്തിറങ്ങിയശേഷം അവർ മാധ്യമങ്ങളോടു പറഞ്ഞു. 

‘‘പ്രതിപക്ഷത്തുനിന്നു ഞാൻ മാത്രമാണ് പങ്കെടുത്തത്. എന്നിട്ടും എനിക്ക് സംസാരിക്കാൻ അവസരം തന്നില്ല. ഇത് അപമാനമാണ്...’’ – അവർ കൂട്ടിച്ചേർത്തു. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങൾ യോഗം ബഹിഷ്കരിക്കുമെന്ന് നേരത്തേ അറിയിച്ചിരുന്നു. കോൺഗ്രസിന്റെ മുഖ്യമന്ത്രിമാരായ കർണാടകയുടെ സിദ്ധരാമയ്യ, ഹിമാചൽ പ്രദേശിന്റെ സുഖ്‌വിന്ദർ സിങ് സുഖു, തെലങ്കാനയുടെ രേവന്ത് റെഡ്ഡി എന്നിവർ നേരത്തേതന്നെ യോഗം ബഹിഷ്കരിക്കുന്നതായി അറിയിച്ചിരുന്നു. ഇത്തവണത്തെ കേന്ദ്ര ബജറ്റിൽ സംസ്ഥാനങ്ങളെ അവഗണിച്ചതിൽ പ്രതിഷേധിച്ചാണ് നടപടി. 

തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും കേരള മുഖ്യമന്ത്രി പിണറായി വിജയനും ആംആദ്മി പാർട്ടി ഭരിക്കുന്ന പഞ്ചാബ്, ഡൽഹി സംസ്ഥാന സർക്കാരുകളും യോഗം ബഹിഷ്കരിച്ചിരുന്നു.

English Summary:

Mamata Banerjee storms out of NITI Aayog meet: ‘Wanted to speak but my mic… This is insulting’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com