‘എന്റേത് ആത്മീയമാർഗം, വന്നത് ഭക്തിഗാനം കേൾക്കുന്നതിന് സ്പീക്കർ വാങ്ങിക്കാൻ’: രാഷ്ട്രീയ പ്രവേശന അഭ്യൂഹം തള്ളി നിശാന്ത്
Mail This Article
×
പട്ന ∙രാഷ്ട്രീയ പ്രവേശന അഭ്യൂഹങ്ങൾ തള്ളി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ മകൻ നിശാന്ത്. രാഷ്ട്രീയത്തിൽ താൽപര്യം തീരെ ഇല്ലെന്നും ആത്മീയതയാണു തന്റെ വഴിയെന്നും നിശാന്ത് വ്യക്തമാക്കി. ജനതാ ദളിൽ (യു) നിതീഷ് കുമാറിന്റെ പിൻഗാമിയായി മകൻ നിശാന്ത് രംഗപ്രവേശം ചെയ്യുമെന്ന അഭ്യൂഹങ്ങൾ അടുത്തിടെ പ്രചരിച്ചിരുന്നു.
മാധ്യമങ്ങളിൽ നിന്നകലം പാലിക്കുന്ന നിശാന്തിനെ പട്നയിലെ ഇലക്ട്രോണിക്സ് ഷോപ്പിൽ വച്ചാണു മാധ്യമപ്രവർത്തകർ വളഞ്ഞത്. ഭക്തിഗാനങ്ങൾ കേൾക്കുന്നതിനായി സ്പീക്കർ വാങ്ങാനാണു കടയിൽ വന്നതെന്നു നിശാന്ത് പറഞ്ഞു. മൊബൈലിൽ എപ്പോഴും കേൾക്കുന്ന ‘ഹരേ രാമ, ഹരേ കൃഷ്ണ’ ഗാനം ഭംഗിയായി കേൾക്കാനാണു സ്പീക്കർ വാങ്ങുന്നതെന്നും നിശാന്ത് വിശദീകരിച്ചു.
English Summary:
Bihar CM Nitish kumar's Son Nishant Kumar About Entering Politics
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.