‘ഒരേസമയം അധ്യാപകർ പല കോളജുകളിൽ പഠിപ്പിക്കുന്നു’: റിപ്പോർട്ട് തേടി തമിഴ്നാട് ഗവർണർ
Mail This Article
×
ചെന്നൈ ∙350ലേറെ അധ്യാപകർ ഒരേസമയം വ്യത്യസ്ത കോളജുകളിൽ പഠിപ്പിക്കുന്നെന്ന റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ അണ്ണാ സർവകലാശാലയോട് തമിഴ്നാട് ഗവർണർ ആർ.എൻ.രവി റിപ്പോർട്ട് തേടി. അംഗീകാരം നഷ്ടപ്പെടാതിരിക്കാൻ എൻജിനീയറിങ് കോളജുകൾ നടത്തുന്ന തട്ടിപ്പുകളെക്കുറിച്ചു വിശദീകരണവും ആവശ്യപ്പെട്ടിട്ടുണ്ട്.
2 പ്രഫസർമാർ 11 കോളജുകളിലും 3 പ്രഫസർമാർ പത്തിലേറെ കോളജുകളിലും മുഴുവൻ സമയ അധ്യാപകരാണെന്നു സന്നദ്ധ സംഘടനയായ അരപ്പോർ ഇയക്കമാണു കണ്ടെത്തിയത്. ക്രമക്കേട് നടന്നതായി സമ്മതിച്ച അണ്ണാ സർവകലാശാല റിപ്പോർട്ട് ഉടൻ നൽകുമെന്ന് അറിയിച്ചു. യുജിസി, എഐസിടിഇ തുടങ്ങിയവയും സർവകലാശാലയിൽനിന്ന് വിശദീകരണം തേടുമെന്നാണു സൂചന.
English Summary:
Tamil Nadu Governor Seeks Report on Teacher Fraud From Anna University
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.