ADVERTISEMENT

കൊച്ചി ∙ നെടുമ്പാശേരിക്ക് സമീപം സ്വകാര്യ ഹോട്ടലിൽനിന്ന് മാരക ലഹരിമരുന്നുമായി 4 അംഗ സംഘത്തെ എക്സൈസ് പിടികൂടി. കൊല്ലം സ്വദേശിനിയായ യുവതി ഉൾപ്പെടെയുള്ള സംഘത്തെയാണ് റെയ്ഡിൽ പിടികൂടിയത്. ഇവരിൽനിന്ന് എംഡിഎംഎ, കഞ്ചാവ്, ഹാഷിഷ് ഓയിൽ എന്നിവ കണ്ടെടുത്തു.

ഹോട്ടലിൽ ഞായറാഴ്ച ഡിജെ റേവ് പാർട്ടി നടക്കുമെന്ന് എക്സൈസിന് വിവരം ലഭിച്ചിരുന്നു. തുടർന്നാണ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയത്. പിടിയിലായവരെ കൊച്ചിയിൽ എത്തിക്കും. സംഘത്തിലെ കൂടുതൽ പേർക്കായി അന്വേഷണം ആരംഭിച്ചു. ഇവർ ആരിൽ നിന്നാണ് ലഹരിമരുന്ന് വാങ്ങിയെന്നതടക്കം എക്സൈസ് പരിശോധിക്കുകയാണ്. പാർട്ടിക്കിടെ ലഹരിമരുന്ന് ഉപയോഗിക്കാൻ പദ്ധതിയിട്ടിരുന്നതായാണ് പിടിയിലായവർ മൊഴി നൽകിയത്

കൊല്ലം സ്വദേശിനി സുജിമോൾ, കലൂർ സ്വദേശി ജിനദേവ്, പള്ളുരുത്തി സ്വദേശികളായ ഹയാസ്, അരുൺ എന്നിവരെയാണ് എക്സൈസിന്റെ ജില്ലാ സ്പെഷ്യൽ സ്ക്വാഡ് പിടികൂടിയത്. രാവിലെ 10 മുതൽ നൂറോളം പേരെ പങ്കെടുപ്പിച്ചാണ് ഹോട്ടലിൽ ഡിജെ റേവ് പാർട്ടി നടത്തിയത്. പങ്കെടുക്കുന്നവർക്കായി കാറിൽ ലഹരിമരുന്ന് കൊണ്ടുവന്നപ്പോഴാണു നാലംഗ സംഘം വലയിലായത്. ഡിജെ പാർട്ടിയിൽ പങ്കെടുത്ത മറ്റുള്ളവരെ പരിശോധിച്ചെങ്കിലും ഇവരിൽ നിന്ന് സംശയകരമായൊന്നും കണ്ടെത്തിയില്ല.

English Summary:

Excise Arrests 5, Seizes MDMA, Cannabis, and Hashish Oil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com