ADVERTISEMENT

ബെംഗളൂരു∙ കേന്ദ്രമന്ത്രിയും കർണാടക മുൻ  മുഖ്യമന്ത്രിയുമായ എച്ച്.ഡി.കുമാരസ്വാമിയെ മൂക്കിൽനിന്ന് രക്തം വന്നതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബെംഗളൂരുവിൽ ബിജെപി–ജെഡിഎസ് സംയുക്ത വാർത്താ സമ്മേളനത്തിനിടെയാണ് സംഭവം. കുമാരസ്വാമിയെ ജയനഗരയിലെ അപ്പോളോ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

ഞായറാഴ്ച വൈകിട്ട് വാർത്താസമ്മേളനത്തിനിടെ പെട്ടെന്നാണ് അദ്ദേഹത്തിന്റെ മൂക്കിൽനിന്ന് രക്തസ്രാവം ഉണ്ടായതായി ശ്രദ്ധയിൽപെട്ടത്. ഉടനെ ആശുപത്രിയിലേക്ക് മാറ്റി. മുഡ കുംഭകോണവുമായി ബന്ധപ്പെട്ട് ബിജെപി, ജെഡിഎസ് നേതാക്കൾ ബെംഗളൂരുവിൽ യോഗം ചേർന്നിരുന്നു. യോഗ തീരുമാനങ്ങൾ മാധ്യമപ്രവർത്തകരോട് വിശദീകരിക്കുമ്പോഴാണു സംഭവം.

English Summary:

Former Karnataka CM HD Kumaraswamy Hospitalized

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com