ADVERTISEMENT

അടിമാലി∙ ഇടുക്കി അടിമാലി പഞ്ചായത്തിൽ ആദിവാസി യുവതിയെ കുടിലിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. അടിമാലി പഞ്ചായത്തിലെ അഞ്ചാം മൈൽ ആദിവാസി കുടിയിൽ താമസിക്കുന്ന ബാലകൃഷ്ണന്റെ ഭാര്യ ജലജ (39)യാണ് മരിച്ചത്.

ബാലകൃഷ്ണനെ അടിമാലി പൊലീസ് കസ്റ്റഡിയിൽ എടുത്തു. ശനിയാഴ്ച രാത്രി ഇവരുടെ വീട്ടിൽ വഴക്കുണ്ടായതായി അയൽവാസികൾ പറയുന്നു. ബാലകൃഷ്ണന്റെ ആദ്യ ഭാര്യയുടെ മകന്റെ ഭാര്യയിൽ നിന്ന് ജലജ കടം വാങ്ങിയ പണം തിരികെ നൽകാത്തതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം. കത്തി ജലജയുടെ ശരീരത്തിൽ കുത്തിയിറക്കിയ നിലയിലാണ് കണ്ടെത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

English Summary:

Tribal Woman Found Dead in Adimali Hut, Husband in Custody

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com