21കാരിയായ ജിം ട്രെയിനർ ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ; സുഹൃത്തായ 24കാരൻ അറസ്റ്റിൽ
Mail This Article
×
ന്യൂഡൽഹി∙ ഇരുപത്തിയൊന്നുകാരിയായ ജിം ട്രെയിനറെ ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. അസം സ്വദേശിയായ സ്നേഹ നാഥാണ് മരിച്ചത്. പൊലീസ് സ്ഥലത്തെത്തുമ്പോൾ ഇവർ അബോധാവസ്ഥയിലായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
ഫോൺ സന്ദേശം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് ദ്വാരകയിലെ ഫ്ലാറ്റിലെത്തിയത്. 24 വയസ്സുള്ള രാജിനെ പൊലീസ് അറസ്റ്റു ചെയ്തു. ഇരുവരും അസം സ്വദേശികളാണെന്നും നേരത്തെ പരിചയമുള്ളവരാണെന്നും പൊലീസ് പറഞ്ഞു. വാക്കു തർക്കത്തെ തുടർന്നായിരുന്നു കൊലപാതകം.
English Summary:
Woman Gym Trainer, 21, Killed Inside Delhi Flat
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.