ADVERTISEMENT

ശ്രീനഗർ∙ ജമ്മു കശ്മീരിൽ തിങ്കളാഴ്ചയുണ്ടായ സ്ഫോടനത്തിൽ 4 പേർ കൊല്ലപ്പെട്ടു. ബാരാമുള്ളയിലെ സോപോറിൽ ആക്രിക്കടയിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിന്റെ കാരണം അറിയില്ലെന്നും ഉദ്യോഗസ്ഥർ അവിടേക്ക് തിരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

നസീർ അഹമ്മദ് നദ്രൂ (40), ആസിം അഷ്റഫ് മിർ (20), ആദിൽ റഷീദ് ഭട്ട് (23), മുഹമ്മദ് അസ്ഹർ (25) എന്നിവരാണ് മരിച്ചത്. ട്രക്കിൽനിന്ന് ഏതാനും പേർ ആക്രികൾ ഇറക്കിക്കൊണ്ടിരിക്കുമ്പോഴായിരുന്നു സ്ഫോടനം.

English Summary:

Blast in Jammu and Kashmir

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com