ADVERTISEMENT

ന്യൂഡൽഹി∙ അലോപ്പതിക്കെതിരായ ബാബാ രാംദേവിന്റെ പരാമർശങ്ങൾ പിൻവലിക്കണമെന്ന് ഡൽഹി ഹൈക്കോടതി. കോവിഡ് 19 ബാധിച്ച് ലക്ഷക്കണക്കിനു പേർ മരിച്ചതിനു കാരണം അലോപ്പതി മരുന്നുകളാണെന്നും പതഞ്ജലിയുടെ ‘കൊറോണിൽ’ മരുന്നിന് കോവിഡ് ഭേദമാക്കാനാകും എന്നുമുള്ള പരാമർശങ്ങൾ പിൻവലിക്കാനാണ് ജസ്റ്റിസ് അനൂപ് ജയ്റാം ഭാംഭാനി ഉത്തരവിട്ടത്. പരമർശങ്ങൾ 3 ദിവസത്തിനുള്ളിൽ സമൂഹ മാധ്യമങ്ങളിൽനിന്ന് നീക്കണമെന്നും കോടതി ബാബാ രാംദേവിന് നിർദേശം നൽകി. മൂന്നു ദിവസത്തിനുള്ളിൽ പരാമർശങ്ങൾ നീക്കിയില്ലെങ്കിൽ സമൂഹമാധ്യമങ്ങൾ സ്വമേധയാ ഇവ നീക്കണമെന്നും കോടതിവിധിയിൽ പറയുന്നു.

ഡോക്ടർമാരുടെ വിവിധ സംഘടനകൾ 2021ൽ ബാബാ രാംദേവിനും സഹായി ആചാര്യ ബാലകൃഷ്ണയ്ക്കുമെതിരെ നൽകിയ പരാതികളിലാണ് നടപടി. രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനുള്ള മരുന്നായി മാത്രം ലൈസൻസ് ലഭിച്ച കൊറോണലിനെ കോവിഡിനുള്ള മരുന്നെന്ന് തെറ്റിദ്ധരിപ്പിച്ച് പരസ്യം നൽകിയതിനെതിരെയാണ് സംഘടനകൾ കോടതിയെ സമീപിച്ചത്. കോവിഡ് ബാധിച്ച് ആളുകൾ മരിച്ചതിന് കാരണം അലോപ്പതി മരുന്നുകളാണെന്ന് ബാബാ രാംദേവ് പ്രസ്താവന നടത്തിയത് ആളുകൾ ആശുപത്രിയിൽ ചികിത്സ തേടാതിരിക്കാൻ കാരണമായെന്നും പരാതിയിൽ ആരോപിക്കുന്നു.

English Summary:

Delhi High Court Directs Baba Ramdev to Retract Statements Against Allopathy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com