ADVERTISEMENT

മേപ്പാടി∙ഉരുൾപ്പൊട്ടൽ തകർത്ത വയനാട്ടിലെ മുണ്ടക്കൈയിലെ ഇന്നത്തെ തിരച്ചിൽ ദൗത്യ സംഘം അവസാനിപ്പിച്ചു. ഏതാണ്ട് 20 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനമാണ് താൽക്കാലികമായി അവസാനിപ്പിച്ചത്. ബുധനാഴ്ച പുലർച്ചെ തിരച്ചിൽ പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. രാത്രിയായതോടെ രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു. മൃതദേഹങ്ങൾ കണ്ടെത്തിയാലും പുറത്തെത്തിക്കാൻ സാധിക്കാത്ത അവസ്ഥയാണ് പ്രദേശത്ത്.

ഇതുവരെ 133 പേർ മരിച്ചതായാണ് വിവരം.  48 പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. 96 മൃതദേഹങ്ങളുടെ പോസ്റ്റമോർട്ടം നടപടികളും പൂർത്തീകരിച്ചു. ഇതിൽ 32 മൃതദേഹങ്ങളാണ് ബന്ധുക്കൾക്ക് വിട്ടുനൽകിയിരിക്കുന്നത്. നിലവിൽ മേപ്പാടി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ 78 മൃതദേഹങ്ങളും നിലമ്പൂർ ജില്ലാ ആശുപത്രിയിൽ 32 മൃതദേഹങ്ങളുമാണ് സൂക്ഷിച്ചിരിക്കുന്നത്. നിലമ്പൂരിൽ തിരിച്ചറിയാൻ സാധിക്കാത്ത നിലയിലുള്ള 25 ശരീര ഭാഗങ്ങളും ചാലിയാറിലൂടെ ഒഴുകി വന്നിട്ടുണ്ട്. നിലവിൽ 191 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. വയനാട് ദുരന്തത്തിന്റെ ഭാഗമായി 45 ദുരിതാശ്വാസ കാംപുകള്‍ തുറന്നിട്ടുണ്ട്. 3069 പേരാണ് ദുരിതാശ്വാസ കാംപുകളിൽ കഴിയുന്നത്. മുണ്ടക്കൈ ഭാഗത്ത് മാത്രം 50ൽ അധികം വീടുകള്‍ തകർന്നതായാണ് വിവരം.

landslide-wayanad1
വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ സ്ഥലത്തുനിന്നുള്ള ദൃശ്യം. ചിത്രം: മനോരമ
landslide-wayanad2
വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ സ്ഥലത്തുനിന്നുള്ള ദൃശ്യങ്ങൾ
landslide-wayanad
വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ സ്ഥലത്തുനിന്നുള്ള ദൃശ്യങ്ങൾ
wayanad-landslide-0300701
വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ സ്ഥലത്തുനിന്നുള്ള ദൃശ്യം. ചിത്രം: മനോരമ
wayanad-landslide-crisis-main
വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ സ്ഥലത്തുനിന്നുള്ള ദൃശ്യങ്ങൾ
wayanad-landslide1
വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ സ്ഥലത്തുനിന്നുള്ള ദൃശ്യം. ചിത്രം: മനോരമ
wayanad-landslide-14
വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ സ്ഥലത്തുനിന്നുള്ള ദൃശ്യങ്ങൾ
wayanad-landslide-13
വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ സ്ഥലത്തുനിന്നുള്ള ദൃശ്യങ്ങൾ
wayanand-landslide-12
രക്ഷാപ്രവർത്തകർ ഉരുൾപൊട്ടലുണ്ടായ സ്ഥലത്ത്. ചിത്രം: മനോരമ
wayanad-landslide-13
വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ സ്ഥലത്തുനിന്നുള്ള ദൃശ്യങ്ങൾ
landslide-wayanad1
landslide-wayanad2
landslide-wayanad
wayanad-landslide-0300701
wayanad-landslide-crisis-main
wayanad-landslide1
wayanad-landslide-14
wayanad-landslide-13
wayanand-landslide-12
wayanad-landslide-13

കാലാവസ്ഥയും രാത്രിയാകുന്നതോടെ പ്രതികൂലമാകുമെന്നാണ് മുന്നറിയിപ്പ്. മുണ്ടക്കൈ ടൗൺ പൂർണമായും ഉരുൾപ്പൊട്ടലിൽ തുടച്ചു നീക്കപ്പെട്ടിരിക്കുകയാണ്. മേപ്പാടിയിലെ വിംസ് ആശുപത്രിയിലേക്ക് നിരവധി പേരെയാണ് എത്തിച്ചുകൊണ്ടിരിക്കുന്നത്. മേപ്പാടിയിലെ രണ്ട് ദുരിതാശ്വാസ കാംപുകളിലേക്ക് കൂട്ടമായാണ് ആളുകൾ വന്നുകൊണ്ടിരിക്കുന്നത്.

അതേസമയം രക്ഷപ്പെട്ടെത്തിയവർ ഉരുൾപ്പൊട്ടലിന്റെ നടുക്കുന്ന ഓർമകളാണ് പങ്കുവക്കുന്നത്. രാത്രിയുണ്ടായ ഭീതിതമായ ശബ്ദം കേട്ടാണ് തങ്ങൾ ഉറക്കത്തിൽ നിന്ന് ഞെട്ടി എഴുന്നേറ്റതെന്ന് രക്ഷപ്പെട്ടെത്തിയവർ പറയുന്നു. ജീവനും കയ്യിൽ പിടിച്ചാണ് സമീപത്തെ റിസോർട്ടിന് മുകളിലേക്ക് കയറിയത്. ഉറ്റവരെ തിരയാൻ പോലും രാത്രിയായതു കൊണ്ട് സാധിച്ചില്ല. വീട്ടിൽ നിന്ന് പുറത്തിറങ്ങിയതു കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്. ഇനിയും നിരവധി പേർ മണ്ണിനടയിൽ പെട്ട് കിടക്കുകാണെന്നും ഇവർ പറയുന്നു. പാടിയിൽ അടക്കം നിരവധി പേർ ഉണ്ടായിരുന്നുവെന്നും അവരുടെ ഒരു വിവരവും ഇല്ലെന്നും രക്ഷപ്പെട്ടെത്തിയവർ പറയുന്നു.

landslide-info
landslide-info1
landslide-info2
landslide-info3
landslide-info
landslide-info1
landslide-info2
landslide-info3

വയനാട്ടിലെ ചൂരല്‍മലയിലും മുണ്ടക്കൈയിലും അതിദാരുണമായ ദുരന്തമാണ് ഉണ്ടായതെന്നും രക്ഷാപ്രവര്‍ത്തനത്തിനാണ് ഇപ്പോള്‍ മുന്‍ഗണന നല്‍കേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിന് ഉള്ളവര്‍ മാത്രമേ ഇപ്പോള്‍ അവിടേയ്ക്കു പോകാന്‍ പാടുള്ളു. രക്ഷാപ്രവര്‍ത്തനത്തിനു തടസമാകുന്ന തരത്തില്‍ ദുരന്തമേഖലയില്‍ കാഴ്ചക്കാരായി നില്‍ക്കുന്ന പ്രവണത ഒഴിവാക്കണം.

അനാവശ്യമായി വാഹനങ്ങളില്‍ അവിടേക്കു പോയി ഗതാഗത തടസം ഉണ്ടാക്കുന്നത് കര്‍ശനമായി ഒഴിവാക്കണം. രക്ഷാപ്രവര്‍ത്തകര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും സുഗമമായി യാത്ര ചെയ്യാനുള്ള സൗകര്യം ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മേഖലയില്‍ രാത്രി രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണെന്നും വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

English Summary:

In a devastating turn of events, Wayanad district in Kerala has been struck by massive landslides, causing significant damage and disruption. The landslides, triggered by intense rainfall, have ravaged large areas, burying roads, homes, and agricultural fields under tons of debris. The state government, along with national agencies, has mobilized resources to support recovery efforts and aid those displaced by the disaster.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com