ADVERTISEMENT

കോട്ടയം∙ വയനാട് ജില്ലയിലും നിലമ്പൂർ താലൂക്കിലും 3 ദിവസത്തേക്കു പരിധിയില്ലാതെ കോളും ഡേറ്റയും സൗജന്യമായി നൽകി ബിഎസ്എൻഎൽ. ഇതിനൊപ്പം 100 എസ്എംഎസും പ്രതിദിനം സൗജന്യമായിരിക്കും. വയനാട് രക്ഷാദൗത്യത്തിനു പിന്തുണ നൽകുന്നതിനാണു ഈ തീരുമാനമെന്നു ബിഎസ്എൻഎൽ അധികൃതർ അറിയിച്ചു. ചൂരൽമല, മുണ്ടക്കൈ ഗ്രാമങ്ങളിൽ സൗജന്യ കണക്ഷനും ബിഎസ്എൻഎൽ നൽകുന്നുണ്ട്. ചൂരൽമലയിലെ ഏക മൊബൈൽ ടവർ ബിഎസ്എൻഎല്ലിന്റേതാണ്.

തടസ്സമില്ലാതെ സേവനം നൽകുന്നതിനൊപ്പം ചൂരൽമല, മേപ്പാടി മൊബൈൽ ടവറുകൾ 4ജിയിലേക്ക് മാറ്റിയിട്ടുമുണ്ട്. സാധാരണ 4ജി സ്പെക്ട്രത്തിനൊപ്പം 700 മെഗാഹെർട്സ് ഫ്രീക്വൻസിയും ഇവിടെ ലഭ്യമാക്കിയതായും അധികൃതർ വ്യക്തമാക്കി. ആരോഗ്യ വകുപ്പിന് പ്രത്യേക ടോൾ ഫ്രീ നമ്പറും ജില്ലാ ആസ്ഥാനത്തേക്ക് അതിവേഗ ഇന്റർനെറ്റ് കണക്‌ഷനുകളും മൊബൈൽ സേവനവും ബിഎസ്എൻഎൽ ഒരുക്കിയിട്ടുണ്ട്. ദുരിതാശ്വാസ കോഓർഡിനേറ്റർമാർക്കായി അതിവേഗ ഇന്റർനെറ്റും ലഭ്യമാക്കിയതായി അധികൃതർ പറഞ്ഞു.

English Summary:

BSNL offers Free data and unlimited calls for 3 days in Wayanad and Nilambur Taluk

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com