ADVERTISEMENT

ഷിരൂർ (കർണാടക)∙ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനു വേണ്ടിയുള്ള ഗംഗാവലി പുഴയിലെ തിരച്ചിൽ ഇന്നലെയും നടന്നില്ല. സംസ്ഥാന, ദേശീയ ദുരന്ത നിവാരണ സേനയുടെ പ്രതിനിധികൾ ബോട്ടിൽ പുഴയിൽ സാധാരണ പരിശോധന നടത്തി. ജലയാനവുമായി ബന്ധിപ്പിക്കുന്ന മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു തിരച്ചിലിനു സന്നദ്ധമാണെന്നു തൃശൂരിലെ കേരള കാർഷിക സർവകലാശാലാ പ്രതിനിധികൾ ഉത്തര കന്നഡ ജില്ലാ ഭരണകൂടത്തെ അറിയിച്ചു. കർണാടക, കേരള സർക്കാരുകൾ പരസ്പരം ചർച്ച ചെയ്ത ശേഷമാവും ഇതിൽ അന്തിമ തീരുമാനമുണ്ടാവുക.

തിരച്ചിലിന് ഗംഗാവലി പുഴയിലെ മണ്ണ് നീക്കുന്നതുമായി ബന്ധപ്പെട്ടാണ് തൃശൂർ കാർ‌ഷിക സർവകലാശാലയിൽനിന്നുള്ള പ്രതിനിധികൾ സ്ഥലം സന്ദർശിച്ചു പരിശോധന നടത്തിയത്. ജലയാനവുമായി ബന്ധിപ്പിക്കുന്ന മണ്ണുമാന്തി യന്ത്രമാണ് തൃശൂരിൽനിന്ന് എത്തിക്കുക. ഇക്കാര്യം ഉത്തര കന്നഡ ജില്ലാ ഭരണകൂടം  തൃശൂർ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടിരുന്നു. 

കഴിഞ്ഞദിവസം ഗംഗാവലി പുഴയിൽ പരിശോധന നടത്തിയ സംഘത്തിൽ സർവകലാശാലയുടെയും കേരള സർക്കാരിന്റെയും പ്രതിനിധികൾ ഉണ്ടായിരുന്നു. കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിലുമായി ഇവർ ചർച്ച നടത്തി.

English Summary:

No Progress in Arjun's Search

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com