വയനാട്ടിൽ തിരച്ചിലിന് 40 ടീമുകൾ, 6 സോൺ; ചാലിയാർ കേന്ദ്രീകരിച്ച് 3 രീതിയിൽ പരിശോധന
ഓൺലൈൻ ഡെസ്ക്
Published: August 02 , 2024 09:29 AM IST
1 minute Read
വയനാട്ടിലെ ഉരുൾപൊട്ടലിൽ തകർന്ന വീട്ടിൽ പരിശോധന നടത്തുന്ന രക്ഷാപ്രവർത്തകർ.. ചിത്രം: മനോരമ
മുണ്ടക്കൈ∙ വയനാട്ടിൽ ഉരുൾപൊട്ടിയ പ്രദേശങ്ങളിൽ ഇന്ന് 40 ടീമുകൾ 6 സോണുകളിലായി തിരച്ചിൽ നടത്തും . അട്ടമലയും ആറൻമലയും ചേർന്നതാണ് ആദ്യത്തെ സോൺ. മുണ്ടക്കൈ രണ്ടാമത്തെ സോണും പുഞ്ചിരിമട്ടം മൂന്നാമത്തേതും വെള്ളാർമല വില്ലേജ് റോഡ് നാലാമത്തേതും ജിവിഎച്ച്എസ്എസ് വെള്ളാർമല അഞ്ചാമത്തേതും പുഴയുടെ അടിവാരം ആറാമത്തെ സോണുമാണ്.
തിരിച്ചറിയാൻ ഒരടയാളം പോലും അവശേഷിപ്പിക്കാത്തവർക്കുള്ള യാത്രാമൊഴിയാണിത്. 2019ലെ ഉരുൾപൊട്ടലിന്റെ മുറിവുകൾ പേറുന്ന പുത്തുമലയുടെ മണ്ണിൽ 38 കുഴികളാണ് ഒരുക്കിയത്. മുണ്ടക്കൈയിലെയും ചൂരൽമലയിലെയും ഉരുൾപൊട്ടലിൽ ജീവൻ പൊലിഞ്ഞവരിൽ തിരിച്ചറിയാത്തവരെ ഇവിടെയാകും സംസ്കരിക്കുക. ചിത്രം: അരവിന്ദ് വേണുഗോപാൽ / മനോരമ
മുണ്ടക്കൈയില്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പരിശോധന നടത്തുന്നു.
ചൂരൽമലയിൽ കുടുങ്ങിയ ബസ് വൈകിട്ട് ബെയ്‍ലി പാലത്തിലൂടെ മടങ്ങുന്നു
ദുരന്തമുണ്ടായ മുണ്ടക്കൈ, ചൂരൽമല മേഖലയിൽ തിരച്ചിൽ നടക്കുന്നതിനിടെ ആരെയെങ്കിലും കണ്ടെത്തിയാൽ കൊണ്ടുപോകുന്നതിനായി സ്ട്രെച്ചറുമായി കാത്തു നിൽക്കുന്ന എൻഡിആർഎഫ് സേനാംഗം. ചിത്രം: മനോരമ
വയനാട് ചൂരൽമലയിൽ ഉരുൾപൊട്ടലിൽ തകർന്ന വീട്. രണ്ടു മരങ്ങളാണ് വീട്ടിലേക്ക് ഇടിച്ചുകയറി നിൽക്കുന്നത്. ചിത്രം: മനോരമ
ഉരുൾപൊട്ടലിൽ തകർന്ന മുണ്ടക്കൈ ഗവ. എൽപി സ്കൂൾ. കൂറ്റൻ കല്ലുകൾ വന്നിടിച്ചു കെട്ടിടത്തിന്റെ പിൻവശം പൂർണമായി തകർന്നു. അസ്ഥിപഞ്ജരം മാത്രമായി മാറിയ കെട്ടിടത്തിൽ ഇനി അധ്യയനം സാധ്യമാകില്ല. ചിത്രം: മനോരമ
മനുഷ്യരെത്തേടി... ചൂരൽമല, മുണ്ടക്കൈ ഭാഗത്തുണ്ടായ ഉരുൾപൊട്ടലിൽ മുണ്ടേരി വനത്തിനുള്ളിലെ ചാലിയാറിന്റെ തീരത്തു കണ്ടെത്തിയ മൃതദേഹങ്ങൾ സന്നദ്ധ പ്രവർത്തകർ ചങ്ങാടത്തിൽ കരയ്ക്കെത്തിക്കുന്നു. ചിത്രം: ഫഹദ് മുനീർ / മനോരമ
ടെറിട്ടോറിയൽ ആർമിയിൽ ലെഫ്റ്റനന്റ് കേണലായ നടൻ മോഹൻലാൽ, ഉരുൾപൊട്ടൽ നാശം വിതച്ച വയനാട്ടിലെ സ്ഥലങ്ങൾ സന്ദർശിക്കാൻ മേപ്പാടി സൈനിക ക്യാംപിലെത്തിയപ്പോൾ. ചിത്രം: മനോരമ
ടെറിട്ടോറിയൽ ആർമിയിൽ ലെഫ്റ്റനന്റ് കേണലായ നടൻ മോഹൻലാൽ, ഉരുൾപൊട്ടൽ നാശം വിതച്ച വയനാട്ടിലെ സ്ഥലങ്ങൾ സന്ദർശിക്കാൻ മേപ്പാടി സൈനിക ക്യാംപിലെത്തിയപ്പോൾ. ചിത്രം: മനോരമ
രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട്ടിലെ ഡോ. മൂപ്പൻസ് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി പരുക്കേറ്റവരെ സന്ദർശിക്കുന്നു.
രാഹുൽ ഗാന്ധി വയനാട്ടിലെ ഡോ. മൂപ്പൻസ് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി പരുക്കേറ്റവരെ സന്ദർശിക്കുന്നു.
മുണ്ടക്കൈ ഗ്രാമത്തിലേക്കെത്താൻ നിർമിച്ച ബെയ്‌ലി പാലത്തിലൂടെ സൈന്യത്തിന്റെ വാഹനം കടന്നുപോകുന്നു.
വയനാട്ടിലെ ദുരന്തബാധിത മേഖലകള്‍ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സന്ദർശിച്ചപ്പോൾ. ചിത്രം: സ്‍പെഷൽ അറേഞ്ച്‍മെന്റ്
വയനാട്ടിലെ ദുരന്തബാധിത മേഖലകളിൽ എത്തിയ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ജനങ്ങളെ ആശ്വസിപ്പിക്കുന്നു. ചിത്രം: സ്‍പെഷൽ അറേഞ്ച്‍മെന്റ്
വയനാട്ടിലെ ദുരന്തബാധിത മേഖലകളിൽ എത്തിയ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ജനങ്ങളെ ആശ്വസിപ്പിക്കുന്നു. എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി സമീപം. ചിത്രം: സ്‍പെഷൽ അറേഞ്ച്‍മെന്റ്
വയനാട്ടിലെ ദുരന്തബാധിത മേഖലകളിൽ എത്തിയ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ജനങ്ങളെ ആശ്വസിപ്പിക്കുന്നു. എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി സമീപം. ചിത്രം: സ്‍പെഷൽ അറേഞ്ച്‍മെന്റ്
മുണ്ടക്കൈ ഗ്രാമത്തിലേക്കെത്താൻ നിർമിച്ച ബെയ്‌ലി പാലത്തിലൂടെ സൈന്യത്തിന്റെ വാഹനം കടന്നുപോകുന്നു.
വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ ചൂരൽമലയിൽ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി എത്തിയപ്പോൾ. Image Credit: Special Arrangement
വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ ചൂരൽമലയിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എത്തിയപ്പോൾ. Image Credit: Special Arrangement
വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ ചൂരൽമലയിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും എത്തിയപ്പോൾ. Image Credit: Special Arrangement
വയനാട് ഉരുൾപൊട്ടൽ ഉണ്ടായ മുണ്ടകൈയിലെ ദൃശ്യം. ചിത്രം∙ മനോരമ
വയനാട് ഉരുൾപൊട്ടൽ ഉണ്ടായ മുണ്ടകൈയിലെ ദൃശ്യം. ചിത്രം∙ മനോരമ
വയനാട് ഉരുൾപൊട്ടൽ ഉണ്ടായ മുണ്ടകൈയിലെ ദൃശ്യം. ചിത്രം∙ മനോരമ
വയനാട് ഉരുൾപൊട്ടൽ ഉണ്ടായ മുണ്ടകൈയിലെ ദൃശ്യം. ചിത്രം∙ മനോരമ
ഉരുൾപൊട്ടലുണ്ടായ സ്ഥലത്ത് സൈന്യം ബെയ്‌ലി പാലം നിർമിക്കുന്നു. ചിത്രം മനോരമ
ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈയിലേക്ക് ചൂരൽമലയിൽ നിന്നും നിർമിക്കുന്ന ബെയ്‍ലി പാലം. ചിത്രം∙ മനോരമ
മുണ്ടക്കൈയിലേക്ക് ചൂരൽമലയിൽ നിന്നും നിർമിക്കുന്ന താൽക്കാലിക പാലം
ചൂരൽമല ദുരന്തമുണ്ടായ പ്രദേശത്തിന്റെ ഹെലിക്യാം ചിത്രം∙പിആർഡി
മുണ്ടക്കൈയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുമ്പോൾ
മുണ്ടക്കൈയിൽ ജെസിബി എത്തിച്ചപ്പോൾ
ഉരുൾപൊട്ടൽ ദുരന്തം വിതച്ച മുണ്ടക്കൈയിൽ സൈന്യവും ദുരന്തനിവാരണ സേനയും ചേർന്ന് നടത്തുന്ന രക്ഷാപ്രവർത്തനം. ചിത്രം ∙ പിആർഡി

ഉരുൾപൊട്ടൽ ദുരന്തം വിതച്ച മുണ്ടക്കൈയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. ചിത്രം ∙ മനോരമ

ഉരുൾപൊട്ടലുണ്ടായ വയനാട്ടിലെ രക്ഷാപ്രവർത്തനം. ചിത്രം∙ മനോരമ
വയനാട്ടിൽ ഉരുൾപൊട്ടൽ ഉണ്ടായ പ്രദേശത്ത് രക്ഷാപ്രവർത്തനം. ചിത്രം∙മനോരമ
ഉരുൾപൊട്ടൽ ദുരന്തം വിതച്ച മുണ്ടക്കൈയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. ചിത്രം∙മനോരമ
ഉരുൾപൊട്ടൽ തകർത്ത മുണ്ടക്കൈ. ചിത്രം∙മനോരമ
മുണ്ടക്കൈയിൽ സൈന്യത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന രക്ഷാപ്രവർത്തനം. Photo: Manorama
വയനാട്ടിൽ ഉരുൾപൊട്ടിയ പ്രദേശത്ത് നടന്ന രക്ഷാപ്രവർത്തനം. Photo: Special Arrangement
സൈന്യം, എൻഡിആർഎഫ്, ഡിഎസ്ജി, കോസ്റ്റ് ഗാർഡ്, നേവി, എംഇജി ഉൾപ്പെടെയുള്ള സംയുക്ത സംഘമാണ് തിരച്ചിൽ നടത്തുക. ഓരോ ടീമിലും മൂന്നു നാട്ടുകാരും ഒരു വനംവകുപ്പ് ജീവനക്കാരനും ഉണ്ടാവും. ചാലിയാർ കേന്ദ്രീകരിച്ച് ഒരേസമയം മൂന്ന് രീതിയിൽ തിരച്ചിൽ തുടങ്ങും. 40 കിലോമീറ്ററിൽ, ചാലിയാറിന്റെ പരിധിയിൽ വരുന്ന എട്ട് പൊലീസ് സ്റ്റേഷന്റെ പുഴ ഭാഗങ്ങളിൽ പൊലീസും നീന്തൽ വിദഗ്ധരായ നാട്ടുകാരും തിരച്ചിൽ നടത്തും. പൊലീസ് ഹെലികോപ്റ്റർ ഉപയോഗിച്ച് സമാന്തരമായി മറ്റൊരു തിരച്ചിലുണ്ടാകും. കോസ്റ്റ്ഗാർഡും നേവിയും വനം വകുപ്പും ചേർന്ന് പുഴയുടെ അരികുകളും മൃതദേഹങ്ങൾ തങ്ങാൻ സാധ്യതയുള്ള ഇടങ്ങളും കേന്ദ്രീകരിച്ച് തിരയും.
25 ആംബുലൻസുകളെ ബെയ്‌ലി പാലം കടന്നു മുണ്ടക്കൈയിലേക്ക് ഒരു ദിവസം കടത്തിവിടും. 25 ആംബുലൻസുകൾ മേപ്പാടി പോളിടെക്നിക് ക്യാംപസിൽ പാർക്ക് ചെയ്യും. ഓരോ ആംബുലൻസിനും ജില്ലാ കലക്ടർ പ്രത്യേക പാസ് നൽകും. മണ്ണിൽ പുതഞ്ഞ മൃതദേഹങ്ങൾ കണ്ടെത്താനായി ഡൽഹിയിൽനിന്നു ഡ്രോൺ ബേസ്ഡ് റഡാർ ശനിയാഴ്ച എത്തും. നിലവിൽ 6 നായകളാണ് തിരച്ചിലിൽ സഹായിക്കുന്നത്. തമിഴ്നാട്ടിൽനിന്നു നാലു കാഡാവർ നായകൾ കൂടി വയനാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
English Summary:
Massive Search Operation in Wayanad: 40 Teams Deployed Across Six Zones
5us8tqa2nb7vtrak5adp6dt14p-list mo-environment-wayanad-landslide mo-environment-raininkerala 40oksopiu7f7i7uq42v99dodk2-list 3iumnhfebfthr28p6chee81i1o mo-news-common-wayanadnews mo-news-common-keralanews