ADVERTISEMENT

തിരുവനന്തപുരം∙ വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ എല്ലാവരും ഒരുമിച്ചു നിൽക്കേണ്ട സമയമാണിതെന്നു കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല. ‘‘ജനങ്ങളെ സഹായിക്കാൻ എല്ലാവരും ഒരുമിച്ചു നിൽക്കുകയാണു വേണ്ടത്. അതുകൊണ്ടാണ് ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്കു നൽകിയത്. ദുരിതാശ്വാസ നിധിയിലേക്കു നൽകേണ്ടത് അങ്ങനെ തന്നെ നൽകണം. എല്ലാ കോൺഗ്രസുകാരും ഒറ്റക്കെട്ടായി നിൽക്കണം’’– രമേശ് ചെന്നിത്തല പറഞ്ഞു.

‘‘കെപിസിസി അധ്യക്ഷൻ സുധാകരൻ എന്നെ ഫോണിൽ വിളിച്ചിരുന്നു. അദേഹം എനിക്കെതിരെ ഒന്നും പറഞ്ഞില്ലെന്നാണു പറയുന്നത്. യാതൊരു അഭിപ്രായ വ്യത്യാസവും കോൺഗ്രസിലില്ല. ദുരന്തത്തിന്റെ കാര്യത്തിൽ എല്ലാവരും ഒറ്റക്കെട്ടാണ്. ഒന്നിലും രാഷ്ട്രീയം കാണേണ്ട ആവശ്യമില്ല. രാഷ്ട്രീയം കാണേണ്ട അവസരവുമല്ല ഇത്. കോൺഗ്രസിൽ ഇതുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസമില്ല. പണ്ടും ദുരിതാശ്വാസ നിധിയിലെ പണം വകമാറ്റി ചെലവഴിച്ചതിനെ നമ്മൾ എതിർത്തിട്ടുണ്ട്. പക്ഷേ ഇപ്പോൾ അതിനുള്ള അവസരമല്ല’’– രമേശ് ചെന്നിത്തല പറഞ്ഞു.

English Summary:

Ramesh Chennithala Urges Unity Following Wayanad Tragedy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com