ADVERTISEMENT

ഷിംല ∙ ഹിമാചൽ പ്രദേശിലെ മുന്നു ജില്ലകളിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 11 ആയി. കുള്ളുവിലെ നിർമന്ദ്, സൈൻജ്, മലാന, മണ്ഡിയിലെ പാഥർ, ഷിംലയിലെ റാംപുർ സബ്ഡിവിഷൻ എന്നിവിടങ്ങളിൽ ജൂലൈ 31ന് രാത്രിയായിരുന്നു മേഘവിസ്ഫോടനം. 40 പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

സ്നിഫർ നായ്ക്കളെ ഉൾപ്പെടെ ഉപയോഗിച്ചു രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. റാംപുർ സബ്ഡിവിഷനിലെ സർപാറ ഗ്രാമത്തിൽനിന്ന് 30ൽ അധികം പേരെ കാണാതായി.  തിരച്ചിലിനു കൂടുതൽ മെഷീനുകൾ എത്തിച്ചിട്ടുണ്ട്. വെള്ളത്തിന്റെ ഒഴുക്കിന്റെ ശക്തി കുറഞ്ഞത് തിരച്ചിലിന് ഗുണകരമായതായി സർപാര ഗ്രാമത്തിലെ സി.എൽ.നേഗി അറിയിച്ചു.

പ്രളയം ബാധിച്ചവർക്ക് അടിയന്തര സഹായമായി 50,000 രൂപ സംസ്ഥാന സർക്കാർ അനുവദിച്ചിട്ടുണ്ട്. അടുത്ത മൂന്നുമാസത്തേക്ക് ഇവർക്ക് വാടകയിനത്തിൽ 5000 രൂപയും പാചകവാതകം, ഭക്ഷണം, മറ്റ് അവശ്യ വസ്തുക്കൾ എന്നിവയും നൽകും. ജൂൺ 27 മുതൽ ഓഗസ്റ്റ് മൂന്നുവരെയുള്ള മൺസൂൺ കാലത്ത് ആകെ 662 കോടി രൂപയുടെ നഷ്ടമാണ് സംസ്ഥാനത്തിനുണ്ടായിരിക്കുന്നത്. 79 പേർക്കാണ് മഴ അനുബന്ധ അപകടങ്ങളിൽ ജീവൻ നഷ്ടമായതെന്ന് അധികൃതർ അറിയിച്ചു.
 

English Summary:

Himachal cloudbursts: Death toll rises to 11, searches on for over 40 missing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com