ബെംഗളൂരുവിൽ മലയാളി നഴ്സിങ് വിദ്യാർഥിനി ഹോസ്റ്റലിനു മുകളിൽനിന്നു വീണു മരിച്ചു
Mail This Article
×
വടക്കഞ്ചേരി ∙ ബെംഗളൂരുവിൽ നഴ്സിങ് വിദ്യാർഥിനിയായ പുതുക്കോട് സ്വദേശിനി ഹോസ്റ്റലിനു മുകളിൽനിന്നു വീണു മരിച്ചു. ബെംഗളൂരു ധന്വന്തരി കോളജിലെ ഒന്നാം വർഷ ബിഎസ്‌സി നഴ്സിങ് വിദ്യാർഥിനിയും പുതുക്കോട് കീഴതാളിക്കോട് ഗംഗാധരന്റെ മകളുമായ അതുല്യ ഗംഗാധരൻ (19) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് അപകടമുണ്ടായതെന്നാണ് കോളജ് അധികൃതർ വീട്ടുകാരെ അറിയിച്ചത്.
അതുല്യ മൂന്നു സഹപാഠികൾക്കൊപ്പമാണ് ഹോസ്റ്റലിൽ താമസിച്ചിരുന്നത്. ബെംഗളൂരു പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയെന്ന് ബന്ധുക്കൾ പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം നാട്ടിലേക്ക് കൊണ്ടുവരും.
English Summary:
Malayali nursing student died after falling from a hostel building in Bengaluru
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.