കെ.വി. തോമസിന്റെ ഭാര്യ ഷേർളി തോമസ് അന്തരിച്ചു
Mail This Article
കൊച്ചി∙ ഡൽഹിയിൽ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയും മുൻ കേന്ദ്രമന്ത്രിയുമായ കെ.വി. തോമസിന്റെ ഭാര്യ ഷേർളി തോമസ് (77) അന്തരിച്ചു. കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലിരിക്കെയാണ് ചൊവാഴ്ച രാത്രിയോടെ മരണം. വടുതല പൂവങ്കേരി വീട്ടിൽ പരേതനായ കേരള പൊലീസ് സർക്കിൾ ഇൻസ്പെക്ടർ ബർണാർഡിന്റെയും ജഡ്രൂടിന്റെയും മകളാണ്. ബുധനാഴ്ച ഉച്ചയ്ക്ക് 2 മണി വരെ തോപ്പുംപടിയിലെ വീട്ടിൽ പൊതുദർശനത്തിനുശേഷം കുമ്പളങ്ങി സെന്റ് പീറ്റേഴ്സ് പള്ളിയിൽ സംസ്കാരം നടത്തും.
മക്കൾ: ബിജു തോമസ് (സീനിയർ ഡയറക്ടർ & ഹെഡ്, മർഷക് ബാങ്ക്, ദുബായ്), രേഖ തോമസ് (ഷേർളീസ് ഡിസ്ട്രിബ്യൂട്ടേഴ്സ് & ഏജന്റ്സ്, പ്രസിഡന്റ്, ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ, കൊച്ചി യൂണിറ്റ്), ഡോ.ജോ തോമസ് (വാതരോഗ വിദഗ്ദൻ, ആസ്റ്റർ മെഡിസിറ്റി, എറണാകുളം). മരുമക്കൾ: ലക്ഷ്മി പ്രിയദർശിനി (കടവന്ത്ര ചെറുപറമ്പത്ത് കുടുംബാംഗം), ടോണി തമ്പി (ഇടക്കൊച്ചി കളപ്പുരയ്ക്കൽ കുടുംബാംഗം), അന്നു ജോസ് (കടവന്ത്ര മനയത്തറ കുടുംബാംഗം, ശിശു ഹൃദ്രോഗ വിദഗ്ദ, ആസ്റ്റർ മെഡിസിറ്റി, എറണാകുളം).