കാഞ്ഞിരപ്പള്ളിയിൽ 62 വയസുകാരൻ പുഴയിൽ മരിച്ച നിലയിൽ
Mail This Article
×
കാഞ്ഞിരപ്പള്ളി (കോട്ടയം)∙ ചിറ്റാർപുഴയിൽ 62 വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം മങ്ങാട് സ്വദേശി വിജയനെയാണ് അക്കരപ്പള്ളിയ്ക്ക് സമീപമുള്ള കുളിക്കടവിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വെൽഡിങ് ജോലിക്കാരനായ വിജയൻ വർഷങ്ങളായി കാഞ്ഞിരപ്പള്ളിയിലായിരുന്നു താമസം. ദിവസവും ചിറ്റാർപുഴയിൽ കുളിക്കാനെത്തിയിരുന്ന ഇയാളെ ബുധനാഴ്ച രാവിലെ 7.30 ഓടെയാണ് കുളിക്കടവിലെ വെള്ളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
വഴിയാത്രക്കാരാണ് പുഴയിൽ മരിച്ചു കിടക്കുന്ന വിജയനെ കണ്ടതും പൊലീസിൽ വിവരം അറിയിച്ചതും. തുടർന്ന് കാഞ്ഞിരപ്പള്ളിയിലെ ഫയർഫോഴ്സ് സംഘമെത്തി മൃതദേഹം കരയ്ക്കെടുത്തു . മൃതദേഹം കിടന്ന ഭാഗത്ത് ആറടിയോളം വെള്ളമുണ്ടായിരുന്നു. ശാരീരിക അസ്വസ്ഥതകൾ ഇദേഹത്തെ വലച്ചിരുന്നതായി കാഞ്ഞിരപ്പള്ളി പൊലീസ് അറിയിച്ചു.
English Summary:
62-Year-Old Man Found Dead in Chitrapuzha River, Kanjirappally
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.