കണ്ണൂർ സെൻട്രൽ ജയിലിൽ കൊലപാതകം; മരണം സഹതടവുകാരന്റെ അടിയേറ്റ്
Mail This Article
×
കണ്ണൂർ∙ കണ്ണൂർ സെൻട്രൽ ജയിലിൽ കൊലപാതകം. സഹതടവുകാരന്റെ അടിയേറ്റ് കോളയാട് ആലച്ചേരി സ്വദേശി കരുണാകരൻ (86) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് സംഭവം. വടി കൊണ്ടുള്ള അടിയേറ്റതാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.
സംഭവത്തില്‍ കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിൽ ജയിലിൽ അന്വേഷണം തുടങ്ങി. പ്രതിയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നാണ് വിവരം.
English Summary:
Murder in Kannur Central Jail: 86-Year-Old Inmate Karunakaran Killed
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.