ADVERTISEMENT

ന്യൂഡല്‍ഹി∙ വഖഫ് ബോര്‍ഡ് ഭേദഗതി ബില്‍ പരിശോധിക്കാനുള്ള സംയുക്ത പാര്‍ലമെന്ററി സമിതി (ജെപിസി) രൂപീകരിച്ചു. 31 അംഗ സമിതിയാണ് സ്പീക്കര്‍ ഓം ബിര്‍ല രൂപീകരിച്ചത്. ഇതില്‍ 21 പേര്‍ ലോക്‌സഭയില്‍ നിന്നും 10 പേര്‍ രാജ്യസഭയില്‍ നിന്നുമുള്ള എംപിമാരാണ്. രണ്ട് കോൺഗ്രസ് അംഗങ്ങളാണ് ജെപിസിയിൽ ഇടംപിടിച്ചത്.

എഐഎംഐഎം മേധാവി അസദുദ്ദീന്‍ ഒവൈസി, കോണ്‍ഗ്രസ് അംഗങ്ങളായ ഗൗരവ് ഗോഗോയ്, ഇമ്രാന്‍ മസൂദ് എന്നിവര്‍ സമിതിയിലുണ്ട്. ഡിഎംകെ നേതാവ് എ.രാജ, ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം) എം.പി. അരവിന്ദ് സാവന്ത് എന്നിവരും സമിതിയിലുണ്ട്.

ജഗദംബിക പാല്‍, നിഷികാന്ത് ദുബെ, തേജസ്വി സൂര്യ, അപരാജിത സാരംഗി, സഞ്ജയ് ജയ്‌സ്വാള്‍, ദിലീപ് സൈകിയ, അഭിജിത് ഗംഗോപാധ്യായ, ഡി.കെ. അരുണ, മുഹമ്മദ് ജാവേദ്, മൗലാന മൊഹിബുള്ള നദ്‌വി, കല്യാണ്‍ ബാനര്‍ജി, ലാവു ശ്രീകൃഷ്ണ ദേവരായലു, ദിലേശ്വര്‍ കമൈറ്റ്, സുരേഷ് ഗോപിനാഥ്, നരേഷ് ഗണപത് മാസ്‌കെ, അരുണ്‍ ഭാര്‍തി തുടങ്ങിയവരും സമിതിയിൽ അംഗങ്ങളാണ്.

English Summary:

Speaker Om Birla Establishes 31-Member JPC for Waqf Board Amendment Bill

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com