യുവനടിയെ അധിക്ഷേപിച്ച കേസ്; വ്ലോഗർ സൂരജ് പാലാക്കാരന് ജാമ്യം
Mail This Article
×
കൊച്ചി∙ യുവനടിയെ അധിക്ഷേപിച്ചെന്ന പരാതിയിൽ അറസ്റ്റിലായ വ്ലോഗർ സൂരജ് പാലാക്കാരന് ജാമ്യം. എറണാകുളം മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഇടപ്പള്ളി സ്വദേശി നൽകിയ പരാതിയിൽ പാലാരിവട്ടം പൊലീസായിരുന്നു സൂരജിനെ അറസ്റ്റ് ചെയ്തത്. സമൂഹ മാധ്യമങ്ങളിൽ ചിത്രം സഹിതം യുവതിയെ അപമാനിച്ചെന്നായിരുന്നു എഫ്ഐആർ.
അപകീർത്തികരമായ വിഡിയോ ആത്മാഭിമാനത്തെയും സ്‌ത്രീത്വത്തെയും അപമാനിക്കുന്നതാണെന്നായിരുന്നു പരാതിയിൽ പറഞ്ഞിരുന്നത്. സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളെ സ്ഥിരമായി അധിക്ഷേപിക്കുന്ന ആളാണ് സൂരജ് പാലാക്കാരനെന്നും പരാതിക്കാരി ആരോപിച്ചു. എന്നാൽ മുല്ലപ്പെരിയാർ വിഷയത്തിൽ താൻ സമരം ചെയ്യുന്നതിന്റെ പ്രതികാരമായാണ് അറസ്റ്റ് എന്നായിരുന്നു സൂരജിന്റെ പ്രതികരണം.
English Summary:
Vlogger Suraj Palakkaran Granted Bail After Actress's Abuse Complaint
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.