ADVERTISEMENT

കൽപ്പറ്റ∙ ‘‘എന്താണ് ക്യാംപിലുള്ളവർ അനുഭവിക്കുന്ന പ്രധാന പ്രശ്നം’’– മേപ്പാടി ക്യാംപിലെത്തിയ പ്രധാനമന്ത്രി ഡോക്ടർമാരുടെ സംഘത്തോട് ചോദിച്ചു. രാത്രിയിൽ പലർക്കും ഉറക്കമില്ലെന്നും പലരും ഞെട്ടി ഉണരുന്നുവെന്നുമായിരുന്നു ഡോക്ടർമാരുടെ മറുപടി. മനശാസ്ത്രജ്ഞരുടെ സേവനം ലഭ്യമാണോയെന്നു പ്രധാനമന്ത്രി ചോദിച്ചു. ഡോക്ടർമാരുടെ സേവനം ലഭ്യമാണെന്നു ക്യാംപ് അധികൃതർ മറുപടി നൽകി. ക്യാംപിലെ പ്രശ്നങ്ങളെക്കുറിച്ചാണു പ്രധാനമന്ത്രി ചോദിച്ചറിഞ്ഞതെന്ന്  സെന്റ് തോമസ് ആശുപത്രിയിലെ ഡോ.ചാർലി മാധ്യമങ്ങളോടു പറഞ്ഞു.

‘‘ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ എത്രപേർ, ചികിത്സ എങ്ങനെയാണ്, എന്തൊക്കെയാണ് പ്രധാന പ്രശ്നങ്ങൾ ഇതെല്ലാം പ്രധാനമന്ത്രി ചോദിച്ചു. ബന്ധുക്കൾ നഷ്ടപ്പെട്ട കുട്ടികളെ കണ്ടു. കൃത്യമായ ചികിത്സ ഉറപ്പാക്കണമെന്നു നിർദേശിച്ചു’’– ക്യാംപിന്റെ ചുമതലയിലുണ്ടായിരുന്ന ഡോക്ടർമാരിൽ ഒരാളായ ചാർലി പറഞ്ഞു.

English Summary:

Prime Minister Inquires About Health Issues During Meppadi Camp Visit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com