ADVERTISEMENT

മുംബൈ∙ ജാതിവ്യവസ്ഥയെ ന്യായീകരിച്ച് ആർഎസ്എസ് അനുകൂല വാരികയായ പാഞ്ചജന്യം. ഇന്ത്യൻ സമൂഹത്തെ ഐക്യത്തോടെ നിർത്തുന്ന ഘടകമായിരുന്നു ജാതിവ്യവസ്ഥയെന്നു പാഞ്ചജന്യത്തിലെ മുഖപ്രസംഗത്തിൽ പറയുന്നു. 

‘‘ഇന്ത്യയിലെ വിവിധ വിഭാഗങ്ങളെ അവരുടെ തൊഴിലും പാരമ്പര്യവും അനുസരിച്ച് തരംതിരിച്ച ശേഷം ഒന്നിച്ചുനിർത്തുന്ന ഒരു ചങ്ങലയായിരുന്നു ജാതിവ്യവസ്ഥ.  അധിനിവേശക്കാർ എന്നും ലക്ഷ്യമിട്ടത് ജാതിവ്യവസ്ഥയെയായിരുന്നു. മുഗളന്മാർ ജാതി വ്യവസ്ഥയെ നേരിട്ടത് വാളിന്റെ കരുത്താലാണ്.

എന്നാൽ സേവനവും പരിഷ്കരണവും ഉപയോഗിച്ചാണ് മിഷണറിമാർ ജാതി വ്യവസ്ഥയെ നേരിട്ടത്. ഇന്ത്യയെയോ അതിന്റെ ആത്മാഭിമാനത്തെയോ തകർക്കണമെങ്കിൽ ആദ്യം ജാതിവ്യവസ്ഥയെ തടസ്സമെന്നോ, ചങ്ങലയെന്നോ വിളിച്ച് അതിന്റെ ഏകീകൃതഘടകത്തെ തകർക്കണമെന്ന് അവർ മനസ്സിലാക്കി. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബ്രിട്ടിഷുകാരുടെ തന്ത്രം ജാതിവ്യവസ്ഥയെ മനസ്സിലാക്കിയ മിഷണറിമാരിൽ നിന്ന് കടംകൊണ്ടാണ്.’’– മുഖപ്രസംഗത്തിൽ പറയുന്നു. 

ഹിന്ദുജീവിതം ജാതിയെ ചുറ്റിപ്പറ്റിയാണെന്നും മതപരിവർത്തനത്തിനുള്ള വഴിയായാണ് മിഷണറിമാർ ജാതിയെ കണ്ടതെങ്കിൽ കോൺഗ്രസ് അതിനെ ഹിന്ദു ഐക്യത്തിലെ വിള്ളലായാണ് കാണുന്നതെന്നും മുഖപ്രസംഗത്തിൽ പറയുന്നുണ്ട്. ബ്രിട്ടിഷുകാരുടെ മാതൃക പിന്തുടർന്ന് ജാതിയുടെ അടിസ്ഥാനത്തിൽ ലോക്‌സഭാ സീറ്റുകൾ വിഭജിച്ച് രാജ്യത്ത് ഭിന്നത സൃഷ്ടിക്കാനാണ് കോൺഗ്രസിന്റെ ശ്രമം. അതിനുവേണ്ടിയാണ് അവർ ജാതി സെൻസസ് ആവശ്യപ്പെടുന്നതെന്നും മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തുന്നുണ്ട്.

English Summary:

‘Caste system a unifying factor in India’ says RSS-linked weekly Panchjanya

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com