ADVERTISEMENT

കൊച്ചി ∙ മണിപ്പുരിന്റെ ചരിത്രത്തിലെ ഏറ്റവും അക്രമസാക്തമായിരുന്ന തിരഞ്ഞെടുപ്പിൽ ജയിച്ചത് താനല്ലെന്നും മണിപ്പുരിലെ മനുഷ്യരാണെന്നും ഇന്നർ മണിപ്പുർ ലോക്സഭാ മണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ് എംപി ഡോ. അംഗോംച ബിമൊൽ അകൊയ്ജം. സബർമതി പഠനഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ 'മണിപ്പുർ മനസ്സറിയാം' പരിപാടിയിൽ  സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപിയുടെ വിഭജന രാഷ്ട്രീയമാണ് അവർ തകർത്തത്. കോളനി ഭരണത്തിനെതിരെ ജാതിമത സാംസ്കാരിക ചിന്തകൾക്കതീതമായി ജനങ്ങളെ കൂട്ടിച്ചേർത്തു നിർത്താൻ കോൺഗ്രസ്സിന് കഴിഞ്ഞതുപോലെയാണ് ആർഎസ്എസിന്റെ വിഭജന രാഷ്ട്രീയത്തെ മണിപ്പുർ ജനത തോൽപ്പിച്ചത്. ഇന്ത്യയുടെ വൈവിധ്യങ്ങളെ പൂർണാർഥത്തിൽ ഉൾക്കൊള്ളാൻ കോൺഗ്രസിന് മാത്രമേ സാധിക്കൂ എന്ന തിരിച്ചറിവിലാണ് കലാ സാംസ്കാരിക അക്കാദമിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന താനും പാർട്ടിയിൽ ചേർന്നത്. ഒരു ജനതയെയും സംസ്കാരിക വൈവിധ്യങ്ങളെയും ചരിത്രത്തിൽനിന്ന് തമസ്കരിക്കുന്നതാണ് അവിടത്തെ പ്രധാന പ്രശ്നം. അങ്ങനെ അദൃശ്യവത്കരിക്കപ്പെടുന്നവർക്ക് ചെറുത്തു നിൽക്കേണ്ടി വരുമ്പോൾ മണിപ്പുരുകൾ രാജ്യത്താകമാനം ഇനിയും ആവർത്തിക്കപ്പെടും. 

അവരോട് സംവദിക്കുകയും അവരോട് അനുഭാവപൂർവം നിലപാട് സ്വീകരിക്കുകയുമാണ് ഏക പരിഹാരം. യുക്രെയ്നിൽ വരെ പോയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നിർഭാഗ്യവശാൽ മണിപ്പുർ സന്ദർശിക്കാൻ ഇതുവരെയും സമയമായില്ല. താരതമ്യം പോലും സാധ്യമാകാത്ത തരത്തിൽ മണിപ്പുരിൽ നടന്ന കാര്യങ്ങൾ നാളെ ഇന്ത്യയിൽ എവിടെയും നടക്കാം. നിരപരാധികളും നിഷ്കളങ്കരുമായ മനുഷ്യർ ജാതിമത വ്യത്യാസമില്ലാതെ ദുരിതനുഭവിക്കുമ്പോൾ കേന്ദ്ര സംസ്ഥാന സർക്കാരുകൾ കലാപകാരികളെ പ്രോത്സാഹിപ്പിക്കുന്നു. സംഘപരിവാറിന്റെ ഡബിൾ എൻജിൻ സർക്കാരിന്റെ ഇരട്ടമുഖ നയങ്ങളാണ് ഇതെല്ലാമെന്നും ഡോ. അംഗോംച പറഞ്ഞു. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷനായിരുന്ന പരിപാടി ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്തു.

English Summary:

Manipur's Most Violent Election: Congress MP Credits Victory to People's Strength

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com