മണിപ്പുരിൽ മുൻ എംഎൽഎയുടെ ഭാര്യ ബോംബ് പൊട്ടിത്തെറിച്ചു മരിച്ചു
Mail This Article
×
മണിപ്പുർ∙ സൈകുൾ മുൻ എംഎൽഎ യംതോങ് ഹവോകിപ്പിന്റെ ഭാര്യ ചാരുബാല ഹവോകിപ് (59) ബോംബ് പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടു. കാങ്‌പോക്പിയിലെ യംതോങ്ങിന്റെ വസതിയിൽ വച്ച് ശനിയാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് സംഭവം.
വീട്ടിൽ മാലിന്യം കൂട്ടിയിട്ടിരുന്ന ഭാഗത്താണ് ബോംബ് കിടന്നിരുന്നത്. ഇതറിയാതെ ചാരുബാല മാലിന്യം കത്തിച്ചതും ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. മറ്റാർക്കും പരുക്കില്ല. ഇതുവരെ സംഭവത്തിൽ ആരെയും അറസ്റ്റുചെയ്തിട്ടില്ല. ബോംബാക്രമണത്തിന് പിന്നിൽ കുടുംബ വഴക്കാണോ എന്ന് പൊലീസ് അന്വേഷിക്കുന്നു.
English Summary:
wife of former Saikul MLA Yamthong Haokip, died after a bomb explosion
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.