ADVERTISEMENT

ന്യൂഡൽഹി∙ നാഷനൽ ഹെറാൾഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യാനൊരുങ്ങി എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇ.ഡി). കേസുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയെ ഉടൻ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കേസിൽ 751 കോടി രൂപയുടെ സ്വത്തുക്കൾ ഇ.ഡി നേരത്തെ കണ്ടുകെട്ടിയിരുന്നു. 

കേസുമായി ബന്ധപ്പെട്ട് 2022 ജൂണിൽ നാല് തവണയായി ഏകദേശം 40 മണിക്കൂറോളം ഇ.ഡി ഉദ്യോഗസ്ഥർ രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് 2022 ജൂലൈയിൽ മൂന്നു ദിവസങ്ങളിലായി 11 മണിക്കൂറോളമാണ് സോണിയ ഗാന്ധിയെ ചോദ്യം ചെയ്തത്. കേസന്വേഷണം അവസാന ഘട്ടത്തിലേക്ക് കടക്കുന്നതിനാൽ ഒരു തവണ കൂടി രാഹുലിനെ ചോദ്യം ചെയ്യേണ്ടി വരുമെന്ന് ഇ.ഡി അധികൃതർ ആലോചിക്കുന്നതായാണ് റിപ്പോർട്ട്.

ലോക്സഭയിൽ കേന്ദ്ര ബജറ്റിനെക്കുറിച്ചുള്ള ചർച്ചയ്ക്കിടെ നടത്തിയ ചക്രവ്യൂഹ പ്രസംഗത്തിനിടെ ഇ.ഡി തന്നെ ചോദ്യം ചെയ്യാൻ ആലോചിക്കുന്നതായി രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. കേന്ദ്ര അന്വേഷണ ഏജൻസികൾക്കായി താൻ കാത്തിരിക്കുകയാണെന്നാണ് രാഹുൽ അന്ന് അറിയിച്ചത്.

English Summary:

National Herald Case: Enforcement Directorate to Interrogate Rahul Gandhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com