ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാന സര്‍ക്കാര്‍ കൈവരിച്ച നേട്ടങ്ങള്‍ 18 ലക്ഷം രൂപ മുടക്കി ഇതര സംസ്ഥാനക്കാരെ അറിയിക്കാന്‍ നടപടി. സര്‍ക്കാരിന്റെ പദ്ധതികളും നേട്ടങ്ങളും സംബന്ധിച്ച് ഇതര സംസ്ഥാനങ്ങളിലെ സിനിമ തിയറ്ററുകളില്‍ പരസ്യം നല്‍കാനാണ് തീരുമാനം. കര്‍ണാടക, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലെ തിയറ്ററുകളില്‍ പരസ്യം നല്‍കാന്‍ 18.19 ലക്ഷം രൂപ അനുവദിച്ചാണ് ഉത്തരവായിരിക്കുന്നത്.

ഈ സംസ്ഥാനങ്ങളിലെ 100 തിയറ്ററുകളില്‍ 28 ദിവസം വരെ പരസ്യം നല്‍കാനാണിത്. ഒന്നര മിനിറ്റുള്ള വിഡിയോ പരസ്യമാണ് നല്‍കുക. മലയാളികള്‍ കൂടുതലുള്ള സ്ഥലങ്ങളെന്ന നിലയിലാണ് ഈ സംസ്ഥാനങ്ങളില്‍ പരസ്യം നല്‍കുന്നതെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. അന്തര്‍ സംസ്ഥാന പബ്ലിക് റിലേഷന്‍ പ്ലാന്‍ ഫണ്ടില്‍ നിന്നാണ് ഇതിനുള്ള തുക വിനിയോഗിക്കുക.

English Summary:

Kerala Government to Invests in Interstate Public Relations Through Cinema

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com