ADVERTISEMENT

കൊച്ചി∙ മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പിള്ളിയുടെ തേവയ്ക്കലിലെ വീട്ടിൽ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) റെയ്ഡ്. കതക് പൊളിച്ചാണ് എൻഐഎ സംഘം വീടിനുള്ളിൽ കടന്നത്. എട്ടു പേരടങ്ങുന്ന സംഘമാണ് മുരളി കണ്ണമ്പിള്ളിയുടെ മകന്റെ വീട്ടിൽ റെയ്ഡിനെത്തിയത്. ഇവർ പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്. ഹൈദരാബാദിലെ കേസുമായി ബന്ധപ്പെട്ടാണ് ഉദ്യോഗസ്ഥ സംഘം എത്തിയതെന്നാണ് വിവരം. 

ഹൃദ്രോഗിയായ മുരളി ഈ വീട്ടിൽ ഒറ്റയ്ക്കാണ് താമസം. നാലു വർഷത്തത്തോളം പുണെ യേർവാഡ ജയിലിലായിരുന്ന മുരളി കണ്ണമ്പിള്ളി, 2019ലാണ് ജയിൽ മോചിതനായത്. കൊച്ചി ഇരുമ്പനം സ്വദേശിയായ മുരളി 1976ലെ കായണ്ണ പൊലീസ് സ്റ്റേഷൻ ആക്രമണക്കേസിൽ പ്രതിയായിരുന്നു.

English Summary:

NIA Raids Former Maoist Leader Murali Kannampilly's Residence in Kochi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com