ADVERTISEMENT

ന്യൂഡൽഹി∙ പതഞ്ജലിക്കെതിരായ കോടതിയലക്ഷ്യ കേസ് സുപ്രീംകോടതി അവസാനിപ്പിച്ചു. വ്യാജ പരസ്യങ്ങളില്‍ താക്കീത് നല്‍കിയാണ് സുപ്രീം കോടതിയുടെ നടപടി. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് നല്‍കിയ മാപ്പപേക്ഷ സുപ്രീം കോടതി അംഗീകരിച്ചു. ജസ്റ്റിസ് ഹിമ കോലി, ജസ്റ്റിസ് അഹ്‌സനുദീൻ അമാനുല്ല എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.

കോടതി ഉത്തരവുകള്‍ ലംഘിക്കരുതെന്ന് പതഞ്ജലി സ്ഥാപകരായ ബാബാ രാംദേവിനും ആചാര്യ ബാലകൃഷ്ണയ്ക്കും സുപ്രീം കോടതി കര്‍ശന മുന്നറിയിപ്പ് നല്‍കി. തെറ്റിദ്ധരിപ്പിക്കുന്ന ആരോഗ്യ പരസ്യങ്ങള്‍ കോടതിയലക്ഷ്യ നടപടിയാണെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ തീരുമാനം. 

ബാബാ രാംദേവ്, ബാലകൃഷ്ണ എന്നിവരെ വിളിച്ചുവരുത്തി അതിരൂക്ഷമായ ഭാഷയിലാണ് നേരത്തെ സുപ്രീം കോടതി ശാസിച്ചിരുന്നത്. കോവിഡ് പ്രതിരോധ കുത്തിവയ്പിനെതിരെ പതഞ്ജലി അപകീർത്തികരമായ പ്രചരണം നടത്തിയെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആരോപിച്ചിരുന്നു. പിന്നീട് തെറ്റുപറ്റിയതായി സമ്മതിച്ച പതഞ്ജലി ഉടമകൾ പത്രങ്ങളിലൂടെ ക്ഷമാപണവും നടത്തി.

English Summary:

Misleading advertisements case: The Supreme Court closed contempt case against Yoga Guru Baba Ramdev and Patanjali MD Acharya Balkrishna

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com