റഷ്യയിലെ കുര്‍സ്ക് മേഖലയിൽ യുക്രെയ്ൻ സൈനികർ; സ്ഥിരീകരിച്ച് വൊളോഡിമിര്‍ സെലന്‍സ്കി
Mail This Article
കീവ് ∙ റഷ്യയുടെ ഭാഗമായ കുര്‍സ്ക് മേഖലയ്ക്കുള്ളിൽ യുക്രെയ്ൻ സൈനികർ പ്രവർത്തിക്കുന്നുണ്ടെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്കി. റഷ്യൻ മേഖലയിൽ കടന്നുകയറിയതു സംബന്ധിച്ച് ആദ്യമായാണ് യുക്രെയ്ൻ സ്ഥിരീകരിക്കുന്നത്. സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് സെലന്‍സ്കി സ്ഥിരീകരിച്ചത്.
യുക്രെയ്ൻ സൈനികരുടെയും കമാൻഡോകളുടെയും സ്ഥൈര്യത്തിനും നിർണായക നടപടികൾക്കും സെലന്‍സ്കി പ്രശംസിച്ചു. റഷ്യ മണ്ണിലേക്കുള്ള കടന്നാക്രമണത്തെ കുറിച്ച് അദ്ദേഹം കുടുതൽ വിശദീകരിച്ചില്ല. പ്രദേശത്ത് മാനുഷിക സഹായം വാഗ്ദാനം ചെയ്ത സെലന്‍സ്കി, ഇതിനായി പദ്ധതി തയാറാക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും വ്യക്തമാക്കി.
റഷ്യയുടെ കുര്‍സ്ക് മേഖലയിലെ 1000 ചതുരശ്ര കിലോമീറ്റർ യുക്രെയ്ന്റെ നിയന്ത്രണത്തിലാണെന്ന് യുക്രെയ്ൻ സൈനിക മേധാവി ഒലെക്സാണ്ടർ സിർസ്കിയും സ്ഥിരീകരിച്ചു.