ADVERTISEMENT

ന്യൂ ഒർലിയൻസ് ∙ റഷ്യയിലേക്കുള്ള യുക്രെയ്ന്റെ സൈനിക കടന്നുകയറ്റം റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന് യഥാർഥ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. യുക്രെയ്ന്റെ നീക്കങ്ങൾ സംബന്ധിച്ച് യുഎസ് അധികൃതർ അവരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ആറു മുതൽ എട്ടു ദിവസമായി യുക്രെയ്ന്റെ നടപടിയെക്കുറിച്ച് നാലോ അഞ്ചോ മണിക്കൂർ ഇടവിട്ട് തനിക്ക് വിവരങ്ങൾ ലഭിക്കുന്നുണ്ടെന്ന് ബൈഡൻ പറഞ്ഞു. ഓഗസ്റ്റ് 6 ന് പുലർച്ചെയാണ് ആയിരത്തോളം യുക്രെയ്ൻ സൈനികർ ടാങ്കുകളും കവചിത വാഹനങ്ങളുമായി റഷ്യൻ അതിർത്തി കടന്ന് കുർസ്‌ക് മേഖലയിൽ തമ്പടിച്ചത്.

റഷ്യയുടെ കുർസ്‌ക് മേഖലയിലേക്ക് യുക്രെയ്ൻ സൈന്യം കടന്നുകയറുന്നതു സംബന്ധിച്ച് യുഎസിന് മുൻകൂട്ടി അറിയിപ്പ് ലഭിച്ചിരുന്നില്ലെന്ന് വൈറ്റ് ഹൗസ് വക്താവ് കരീൻ ജീൻ പിയറി. റഷ്യൻ മേഖലയിലേക്ക് കടന്നുകയറുന്നതിലൂടെ എന്താണ് ലക്ഷ്യമിടുന്നതെന്ന് വ്യക്തത വരുത്താൻ യുക്രെയ്നോട് ആവശ്യപ്പെട്ടിട്ടുണ്ട്. യുക്രെയ്ന്റെ സൈനിക നീക്കത്തിൽ യുഎസിന് പങ്കില്ലെന്നും കരീൻ ജീൻ പിയറി വ്യക്തമാക്കി. 

അതേസമയം, റഷ്യൻ മണ്ണിലേക്കു നടത്തിയ കടന്നുകയറ്റത്തിലൂടെ, തിരിച്ചടിക്കാൻ പ്രാപ്തരാണെന്ന് യുക്രെയ്ൻ വീണ്ടും തെളിയിച്ചിരിക്കുകയാണെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി പറഞ്ഞു. ഏതു സാഹചര്യത്തിലും ഞങ്ങളുടെ ലക്ഷ്യങ്ങൾ നേടാനും ഞങ്ങളുടെ താൽപ്പര്യങ്ങളും സ്വാതന്ത്ര്യവും സംരക്ഷിക്കാനും കഴിയുമെന്ന് യുക്രെയ്ൻ വീണ്ടും തെളിയിച്ചിരിക്കുകയാണെന്ന് രാത്രി രാജ്യത്തെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗത്തിൽ സെലെൻസ്കി പറഞ്ഞു.

English Summary:

US had no advance notice of Ukraine incursion into Russia, says White House

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com