സാലറി ചാലഞ്ച്: ഉത്തരവ് പുറത്തിറക്കി സർക്കാർ; കുറഞ്ഞത് 5 ദിവസത്തെ ശമ്പളം നല്കണം
Mail This Article
×
തിരുവനന്തപുരം∙ വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ദുരിതാശ്വാസ നിധിയിലേക്കുള്ള സാലറി ചാലഞ്ച് സംബന്ധിച്ച് സർക്കാര്‍ ഉത്തരവ് പുറത്തിറക്കി സംസ്ഥാന സർക്കാർ. കുറഞ്ഞത് 5 ദിവസത്തെ ശമ്പളം നല്‍കണമെന്നാണ് ഉത്തരവ്.
പരമാവധി മൂന്നു ഗഡുക്കളായി തുക നൽകാമെന്നും സമ്മതപത്രം നൽകുന്ന ജീവനക്കാരിൽ നിന്ന് ഓഗസ്റ്റ് മാസത്തെ ശമ്പളത്തിൽ നിന്നുമുതൽ പണം ഈടാക്കി തുടങ്ങുമെന്നും ഉത്തരവിൽ പറയുന്നു. പിഎഫ് തുകയും ജീവനക്കാർക്ക് സംഭാവനയായി നൽകാം. 5 ദിവസത്തിൽ കൂടുതൽ സംഭാവന ചെയ്യുന്നവർക്ക് ഒരു മാസം രണ്ടു ദിവസമെന്ന ക്രമത്തിൽ 10 ഗഡുക്കളായി ശമ്പളം നൽകാമെന്നും ഉത്തരവിൽ പറയുന്നു.
English Summary:
Kerala Government Order for Salary Challenge
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.