ADVERTISEMENT

തിരുവനന്തപുരം∙ നഗരത്തില്‍ ഗുണ്ടാപ്പകയില്‍ വീണ്ടും കൊലപാതകം. ബീമാപള്ളി സ്വദേശി ഷിബിലിയെ പുലര്‍ച്ചെ വെട്ടിക്കൊന്നു. പൊലീസിന്റെ റൗഡി ലിസ്റ്റില്‍ പെട്ടയാളാണു ഷിബിലി. ഷിബിലിയെ ആക്രമിച്ചയാളെന്നു കരുതുന്ന ഹിജാസ് എന്നയാള്‍ ഒളിവിലാണ്. പുലര്‍ച്ചയാണ് ഷിബിലിയെ ആക്രമിച്ചതെന്നാണു പൊലീസ് കരുതുന്നത്. ലഹരിക്കടത്ത്, ക്വട്ടേഷന്‍ ആക്രമണം തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ് ഷിബിലി. പൂന്തുറ പൊലീസ് അന്വേഷണം ആരംഭിച്ചു.

English Summary:

Gang Rivalry Turns Deadly: Man Hacked to Death in Thiruvananthapuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com