ADVERTISEMENT

ന്യൂഡൽഹി∙ വഖഫ് നിയമ ഭേദഗതി ബിൽ ചർച്ച ചെയ്യാനുള്ള സംയുക്ത പാർലമെന്ററി സമിതി (ജെപിസി) യുടെ ആദ്യ യോഗം ഓഗസ്റ്റ് 22ന് ചേരും. ബിജെപി എംപി ജഗദാംബിക പാലിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ന്യൂനപക്ഷകാര്യ മന്ത്രാലയ പ്രതിനിധികൾ ബില്ലിനെക്കുറിച്ചും നിർദിഷ്ട ഭേദഗതികളെക്കുറിച്ചും സമിതിയെ അറിയിക്കും. നിയമ മന്ത്രാലയത്തിന്റെ പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും.

ബിൽ പരിശോധിക്കുന്ന സമിതിയിൽ ലോക്സഭയിൽനിന്ന് 21 അംഗങ്ങളും രാജ്യസഭയിൽനിന്ന് 10 അംഗങ്ങളുമാണുള്ളത്. പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിൽ ബിൽ അവതരിപ്പിച്ചിരുന്നെങ്കിലും പ്രതിപക്ഷ പ്രതിഷേധത്തെത്തുടർന്ന് ജെപിസിക്ക് വിട്ടിരുന്നു.

നിലവിലെ വഖഫ് നിയമത്തിൽ 40 ഭേദഗതികൾ കൊണ്ടുവരുന്നതാണ് ബില്ല്. വഫഖ് കൗൺസിലുകളിലും സംസ്ഥാന വഖഫ് ബോർഡുകളിലും ഇനി മുതൽ വനിതാ പ്രാതിനിധ്യം ഉറപ്പുവരുത്തുക, യുപിഎ സർക്കാരിന്റെ കാലത്ത് വഖഫ് ബോർഡുകൾക്ക് നൽകിയ കൂടുതൽ അധികാരം എടുത്തുക കളയുക എന്നിവയാണ് ബില്ലിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യം വയ്ക്കുന്നത്.

English Summary:

Waqf Amendment Act: JPC meeting on August 22

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com