ADVERTISEMENT

ഇടുക്കി∙ ഇടുക്കി കൊക്കയാർ വില്ലേജിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ ആളുകളെ മാറ്റിപ്പാർപ്പിക്കും. 10 കുടുംബങ്ങളെയാണ് മാറ്റിപ്പാർപ്പിക്കുന്നത്. രാത്രി ഇവർ ക്യാംപുകളിലേക്ക് മാറണമെന്ന് പ്രാദേശിക ഭരണകൂടം നിർദേശം നൽകി. കൊക്കയാർ സിഎസ്ഐ ചർച്ച് പാരിഷ് ഹാളിലാണ് ക്യാംപ്.

ഇവിടെ അതിശക്തമായ മഴയാണ് പെയ്യുന്നത്. ഇടുക്കി ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടിട്ടുണ്ട്. അതിശക്തമായ മഴയ്ക്കോ ഒറ്റപ്പെട്ട മഴയ്ക്കോ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

2021 ഒക്ടോബറിൽ കൊക്കയാറിലുണ്ടായ ഉരുൾപൊട്ടലിൽ 9 പേർ മരിച്ചിരുന്നു. പൂവഞ്ചിയിൽ ഏഴുപേരും കൊക്കയാറിൽ ഒരാളും പുല്ലകയാറിൽ ഒരാളുമാണ് മരിച്ചത്. 135 വീടുകൾ പൂർണമായും 106 വീടുകൾ ഭാഗികമായും അന്ന് നശിച്ചിരുന്നു.

English Summary:

Landslide Chances in Kokkayar; Will relocate people

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com