വയനാട് ഉരുൾപൊട്ടൽ: ദുരിതബാധിതരുടെ വായ്പകൾക്ക് മൊറട്ടോറിയം ? ബാങ്കേഴ്സ് സമിതി യോഗം തിങ്കളാഴ്ച
Mail This Article
×
തിരുവനന്തപുരം∙ വയനാട് ഉരുൾപൊട്ടൽ ദുരിത ബാധിതരുടെ വായ്പ ബാധ്യതകൾ ചർച്ച ചെയ്യാൻ സംസ്ഥാനതല ബാങ്കേഴ്സ് സമിതി യോഗം തിങ്കളാഴ്ച ചേരും. തിരുവനന്തപുരത്ത് ചേരുന്ന യോഗത്തിൽ ദുരിതബാധിതരുടെ വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിക്കുന്നത് ഉൾപ്പെടെ ചർച്ചയാകും.
ഉരുൾപ്പൊട്ടലിന്റെ ഇരയായി എല്ലാം നഷ്ടപ്പെട്ടവരുടെ ബാങ്ക് വായ്പകൾ അടക്കം സാമ്പത്തിക ബാധ്യതയിലും തിരിച്ചടവിലും മാനുഷിക പരിഗണന നൽകണമെന്ന് വിവിധ കോണുകളിൽ നിന്നും ആവശ്യം ഉയർന്നിരുന്നു. വയനാട് ദുരിത ബാധിതരുടെ വായ്പാ ബാധ്യതകൾ എഴുതിത്തള്ളുമെന്ന് നേരത്തെ കേരളാ ബാങ്ക് പ്രഖ്യാപിച്ചിരുന്നു.
English Summary:
Bankers' Committee to Discuss Loan Moratorium for Wayanad Landslide Victims
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.