ADVERTISEMENT

പത്തനംതിട്ട∙ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ഭർത്താവിനെതിരെ ആരോപണം ഉന്നയിച്ച സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിന് പാർട്ടിയുടെ താക്കീത്. കൊടുമൺ പ‍ഞ്ചായത്ത് പ്രസിഡന്റ് ആയ കെ.കെ.ശ്രീധരനാണ് താക്കീത്. മന്ത്രിയുടെ ഭർത്താവ് ജോർജ് ജോസഫ് ഇടപെട്ട് കിഫ്ബി റോഡ് നിർമാണത്തിൽ ഓടയുടെ ഗതി മാറ്റിച്ചെന്ന് ശ്രീധരൻ മാധ്യമങ്ങളിലൂടെ ആരോപണം ഉന്നയിച്ചിരുന്നു.  ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയാണ് ഓടയുടെ നിർമാണത്തിന്റെ ഗതി ജോർജ് ജോസഫ് മാറ്റുന്നതായി ശ്രീധരൻ ആരോപിച്ചത്.

പത്തനംതിട്ട ഏഴംകുളം കൈപ്പട്ടൂർ റോഡിൽ കൊടുമൺ സ്റ്റേഡിയത്തിന് സമീപമുള്ള കെട്ടിടം സംരക്ഷിക്കാൻ സംസ്ഥാന പാതയുടെ ഓടയുടെ  അലൈൻമെന്റിൽ മാറ്റം വരുത്തിയതായി കോൺഗ്രസും നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. 12 മീറ്റർ വീതിയിൽ നിർമിക്കുന്ന റോഡിൽ ഓട നിർമാണത്തിന്റെ ഗതിമാറ്റിയാൽ റോഡിന്റെ വീതി കുറയുമെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടി.നാൽപതുകോടി രൂപ ചെലവിട്ടാണ് റോഡ് നിർമാണം നടക്കുന്നത്.

English Summary:

CPI(M) Member Warned for corruption allegation against Minister Veena George's Husband

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com