മുല്ലപ്പെരിയാർ ഇടിമുഴക്കം പോലെയെന്ന് സുരേഷ് ഗോപി; ജെഎംഎം വിടാൻ ചംപയ് സോറൻ?– പ്രധാന വാർത്തകൾ
Mail This Article
കൊൽക്കത്ത∙ ആർ.ജി.കാര്‍ മെഡിക്കൽ കോളജിലെ പിജി ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തിൽ സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി. ചീഫ് ജസ്റ്റിന്റെ ബെഞ്ച് ചൊവ്വാഴ്ച കേസ് പരിഗണിക്കും. ഓഗസ്റ്റ് 9നാണ് പിജി വിദ്യാർഥിനി കൊല്ലപ്പെട്ടത്. കൊൽക്കത്ത ഹൈക്കോടതിയുടെ നിർദേശപ്രകാരം സിബിഐയാണ് കേസ് അന്വേഷിക്കുന്നത്. സംഭവത്തിൽ സഞ്ജയ് റോയ് എന്നയാൾ പൊലീസ് പിടിയിലായിരുന്നു.
വായിക്കാം: ഡോക്ടറുടെ കൊലപാതകം: സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി
പത്തനംതിട്ട∙ ജെസ്ന തിരോധനക്കേസിൽ നിർണായക വെളിപ്പെടുത്തലുമായി മുണ്ടക്കയം സ്വദേശിനി. ജെസ്നയെ കാണാതാകുന്നതിന് രണ്ടു ദിവസം മുൻപ് ഒരു യുവാവിനൊപ്പം ജെസ്നയുടെ മുഖസാദൃശ്യമുള്ള പെൺകുട്ടിയെ ലോഡ്ജിൽ കണ്ടുവെന്നാണ് മുണ്ടക്കയം സ്വദേശിനി അവകാശപ്പെട്ടത്. പിങ്ക് നിറത്തിലുള്ള വസ്ത്രം ധരിച്ച പെൺകുട്ടി എറണാകുളത്ത് പരീക്ഷ എഴുതുന്നതിനായി പോകാനെത്തിയതാണെന്നാണ് പറഞ്ഞതെന്നും ഇവർ പറഞ്ഞു.
വായിക്കാം: ജെസ്നയുടെ മുഖസാദൃശ്യമുള്ള പെൺകുട്ടിയെ ലോഡ്ജിൽ കണ്ടു, ഒപ്പം യുവാവും: വെളിപ്പെടുത്തലുമായി സ്ത്രീ
തിരുവനന്തപുരം∙ മുല്ലപ്പെരിയാർ അണക്കെട്ട് ആശങ്ക പരത്തുന്നുവെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ഡാം പൊട്ടിയാൽ കോടതി ഉത്തരം പറയുമോ എന്നും അദ്ദേഹം ചോദിച്ചു. ‘‘ഹൃദയത്തിൽ ഇടിമുഴക്കം പോലെയാണ് മുല്ലപ്പെരിയാർ നിൽക്കുന്നത്. പൊട്ടിയാൽ ആര് ഉത്തരം പറയും? കോടതികൾ ഉത്തരം പറയുമോ? കോടതികളിൽ നിന്ന് അങ്ങനെയുള്ള തീരുമാനങ്ങൾ കൈപറ്റി ആ തിരുമാനങ്ങളുമായി ഇന്നത്തെ സ്ഥിതി വിശേഷം തുടരുന്ന അവസ്ഥയിൽ കൊണ്ടുപോകുന്നവർ ഉത്തരം പറയണം.
വായിക്കാം: മുല്ലപ്പെരിയാർ പൊട്ടിയാൽ ആര് ഉത്തരം പറയും? ഹൃദയത്തിൽ ഇടിമുഴക്കം പോലെ: സുരേഷ് ഗോപി
മുണ്ടക്കൈ∙ വയനാട് ഉരുള്‍പൊട്ടലിന്‍റെ ഞെട്ടിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ചൂരല്‍മലയിലെ കടകളില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. മുണ്ടക്കൈ ജുമാ മസ്ജിദിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. ഉരുൾപൊട്ടലുണ്ടായ ദിവസം കടകളിലെത്തി സാധനങ്ങൾ വാങ്ങുന്നവരുടെ ദൃശ്യങ്ങളുമുണ്ട്. ഇതിൽ പലരുടെയും മൃതദേഹങ്ങൾ ഇനിയും കണ്ടെടുക്കാനായിട്ടില്ല.
വായിക്കാം: മലവെള്ളം ഇരച്ചെത്തി, നാടിനെ ഉരുളെടുത്തു; ചൂരൽമലയിലെ ഞെട്ടിപ്പിക്കുന്ന ദൃശ്യം പുറത്ത്
ന്യൂഡൽഹി∙ പാർട്ടി വിടുമെന്ന സൂചനകൾ നൽകി ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) നേതാവുമായ ചംപയ് സോറന്‍. പാർട്ടിയിൽ നേരിടേണ്ടി വന്ന അപമാനങ്ങളും തിരസ്കാരങ്ങളും മറ്റൊരു വഴി തിരഞ്ഞെടുക്കാന്‍ തന്നെ നിർബന്ധിതനാക്കുകയാണെന്ന് ചംപയ് സോറൻ എക്സിലെ കുറിപ്പില്‍ വ്യക്തമാക്കി. പാർട്ടി വിട്ട് ബിജെപിയിൽ ചേരുമെന്ന പ്രചാരണങ്ങൾക്കിടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
വായിക്കാം: ‘ഒരുപാട് അധിക്ഷേപം നേരിട്ടു, ഇനി മുന്നിൽ 3 വഴികൾ’: ജെഎംഎം വിടാൻ ചംപയ് സോറൻ?