ADVERTISEMENT

കൊൽക്കത്ത∙ ആർ.ജി.കാർ മെഡിക്കൽ കോളജിലെ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം കടുപ്പിച്ച് ഡോക്ടർമാർ. തിങ്കളാഴ്ച ആരോഗ്യ മന്ത്രാലയത്തിന് മുന്നിൽ ഒപി സേവനം  നൽകി ഡൽഹിയിലെ ഡോക്ടർമാർ പ്രതിഷേധിക്കും. 

രാവിലെ 11 മണി മുതൽ നിർമാൺ ഭവന് മുന്നിൽ ഒപി സേവനങ്ങൾ നൽകുമെന്ന് എയിംസിലെ റെസിഡന്റ് ഡോക്ടർമാരുടെ അസോസിയേഷൻ അറിയിച്ചു. ആരോഗ്യപ്രവർത്തകരുടെയും സ്ഥാപനങ്ങളുടെയും സംരക്ഷണത്തിനായി കേന്ദ്ര നിയമം കൊണ്ടുവരണമെന്നാവശ്യപ്പെട്ട് എയിംസിലെ റസിഡൻറ് ഡോക്ടർമാരുടെ സംഘടന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. സംസ്ഥാനത്തെ ക്രമസമാധാനനില പുനഃസ്ഥാപിക്കണമെന്നും ഡോക്ടർമാർ കത്തിൽ ആവശ്യപ്പെട്ടു.  മഹാരാഷ്ട്രയിലെ ഡോക്ടർമാർ അനിശ്ചിതകാല സമരത്തിലാണ്. 

ഡോക്ടറുടെ കൊലപാതകത്തിൽ ബംഗാൾ സിനിമാലോകവും പ്രതിഷേധവുമായി ഞായറാഴ്ച രംഗത്തെത്തിയിരുന്നു. സംവിധായകരായ കൗശിക് ഗംഗുലി, ശ്രിജിത് മുഖർജി, ഷിബോ പ്രസാദ് മുഖോപാധ്യായ, രാജ് ചക്രബർത്തി എന്നിവകടക്കമുള്ളവർ പ്രതിഷേധത്തിൽ പങ്കെടുത്തു. 

ഡോക്ടറുടെ കൊലപാതകത്തിന്റെ  പശ്ചാത്തലത്തിൽ ബംഗാളിലും രാജ്യത്തും പ്രതിഷേധം കനക്കുകയാണ്. ഇന്ദിരാ ഗാന്ധി വധം പരാമർശിച്ച് ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ട പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ‘ഇന്ദിരാഗാന്ധിയുടെ ജീവനെടുത്ത പോലെ ആരെങ്കിലും മമത ബാനർജിയുടെ ജീവനെടുത്തിരുന്നെങ്കിൽ..എനിക്ക് ഒരു അവസരം തരൂ ഞാൻ നിരാശരാക്കില്ല.’ എന്നായിരുന്നു പെൺകുട്ടിയുടെ പോസ്റ്റ്.

English Summary:

Kolkata rape horror: Striking doctors to 'treat patients' outside Health Ministry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com