ADVERTISEMENT

പ്രയാഗ്‌രാജ്∙ അടിയന്തരാവസ്ഥ കാലഘട്ടം മുതൽ ഇന്ത്യക്കാർ ജനസംഖ്യാ നിയന്ത്രണത്തിൽ കാര്യമായി ശ്രദ്ധിച്ചിരുന്നില്ലെന്ന് ഇൻഫോസിസ് സ്ഥാപകൻ എൻ.ആർ.നാരായണ മൂർത്തി. യുപിയിലെ പ്രയാഗ്‌രാജിൽ മോട്ടിലാൽ നെഹ്റു നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ബിരുദദാനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

‘‘ആരോഗ്യ സംവിധാനങ്ങൾ, ഭൂമി ലഭ്യത തുടങ്ങി ജനസംഖ്യാ വർധനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഇന്ത്യ അഭിമുഖീകരിക്കുകയാണ്. അടിയന്തരാവസ്ഥ കാലഘട്ടം മുതൽ ഇന്ത്യക്കാർ ജനസംഖ്യാ നിയന്ത്രണത്തിൽ കാര്യമായി ശ്രദ്ധിച്ചിരുന്നില്ല. ഇതു രാജ്യത്തിന്റെ സുസ്ഥിരതയെ ബാധിക്കും. യുഎസ്, ബ്രസീൽ, ചൈന തുടങ്ങിയ രാജ്യങ്ങൾക്ക് ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ ഉയർന്ന പ്രതിശീർഷ ഭൂമി ലഭ്യതയുണ്ട്. 

രാജ്യത്തിന്റെ പുരോഗതിക്ക് ആവശ്യമായ സംഭാവനകൾ നൽകുക എന്നതാണ് യഥാർഥ പ്രഫഷനലുകളുടെ ഉത്തരവാദിത്തം. ഉയർന്ന അഭിലാഷങ്ങൾ, വലിയ സ്വപ്നങ്ങൾ, അതിനായി കഠിനാധ്വാനം ചെയ്യുക എന്നതൊക്കെ ഈ സംഭാവനയെ ആശ്രയിച്ചിരിക്കും. അടുത്ത തലമുറയുടെ ജീവിതം മെച്ചപ്പെട്ടതാക്കാൻ ഒരു തലമുറ ത്യാഗം സഹിക്കേണ്ടിയിരിക്കുന്നു’’ – അദ്ദേഹം പറഞ്ഞു.

English Summary:

Narayana Murthy Warns of Population Control Neglect Since Emergency Period

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com