ADVERTISEMENT

തിരുവനന്തപുരം∙ പെണ്‍കുട്ടിയുടെ കുടുംബം കേരളത്തിലെത്തിയിട്ട് ഒരു മാസം മാത്രമേ ആയിട്ടുള്ളുവെന്നു റിപ്പോര്‍ട്ട്. അസമില്‍നിന്ന് കേരളത്തിലേക്കാണ് ആദ്യമായി പെണ്‍കുട്ടി ട്രെയിന്‍ യാത്ര നടത്തിയതെന്ന് പിതാവ് പറഞ്ഞു.  കാണാതെയാകുമ്പോള്‍ താന്‍ വീട്ടിലില്ലായിരുന്നുവെന്നു പെണ്‍കുട്ടിയുടെ അമ്മയും വെളിപ്പെടുത്തി.  പെണ്‍കുട്ടിയെക്കൂടാതെ മൂന്ന് മക്കളാണ് ഇവര്‍ക്കുള്ളത്. മൂത്ത മകന്‍ ചെന്നൈയിലാണു ജോലി ചെയ്യുന്നതെന്നും കുടുംബം പറയുന്നു. 

∙ കയ്യില്‍ ബാഗും വസ്ത്രങ്ങളും 50 രൂപയും

അമ്മയോടു പിണങ്ങി ഇന്നലെ രാവിലെയാണ് പതിമൂന്നുകാരി കഴക്കൂട്ടത്തെ വീട്ടില്‍നിന്ന് ഇറങ്ങിയത്. 50 രൂപയും വസ്ത്രങ്ങള്‍ അടങ്ങിയ ബാഗും മാത്രമാണു കുട്ടിയുടെ കയ്യിലുള്ളത്.  പെണ്‍കുട്ടിക്ക് അസമീസ് ഭാഷ മാത്രമേ വശമുള്ളൂ. നേരത്തെ തിരുവനന്തപുരത്തുനിന്ന് അസമിലേക്കുള്ള അരോണയ് എക്സ്പ്രസിൽ കുട്ടി ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പാലക്കാടെത്തിയ ട്രെയിനില്‍ വ്യാപക പരിശോധന നടത്തിയിരുന്നു. എന്നാല്‍ യാതൊരു വിവരവും ലഭിച്ചിരുന്നില്ല

∙ നിർണായക വിവരവുമായി സഹയാത്രക്കാരി

ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് കുട്ടി തിരുവനന്തപുരത്ത് നിന്ന് ബാംഗ്ലൂർ - കന്യാകുമാരി എക്സ്പ്രസ് ട്രെയിനിൽ കയറിയതായാണ് ബുധനാഴ്ച പുലർ‍ച്ചെ നാലുമണിയോടെ പൊലീസിനു വിവരം ലഭിച്ചത്. ഇതേ ട്രെയിനിൽ കുട്ടിയുടെ എതി‍ർവശത്തുള്ള സീറ്റിൽ ഇരിക്കുകയായിരുന്ന ഒരു യാത്രക്കാരിയാണ് പൊലീസിന് നിർണായക വിവരം കൈമാറിയത്. ട്രെയിനിലെ യാത്രക്കാരി പെണ്‍കുട്ടിയോട് സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും മലയാളം വശമില്ലാത്തതിനാല്‍ നടന്നില്ല. പെണ്‍കുട്ടിക്ക് അസമീസ് ഭാഷ മാത്രമേ വശമുള്ളൂ.

അതേസമയം, പെണ്‍കുട്ടി അല്‍പം ദേഷ്യത്തിലായിരുന്നുവെന്നും പാറശാല വരെ ട്രെയിനില്‍ തന്നെയുണ്ടായിരുന്നുവെന്നും ചിത്രം പകര്‍ത്തിയ ബബിത മനോരമ ന്യൂസിനോടു പറഞ്ഞു. ട്രെയിനില്‍ തിരക്കില്ലായിരുന്നുവെന്നും പെണ്‍കുട്ടി തനിച്ചായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

English Summary:

Police Search for Missing Assam Girl Last Seen on Train in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com