ADVERTISEMENT

ബത്തേരി∙ മേപ്പാടി അരപ്പറ്റ നല്ലന്നൂരിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങിയ പുലിയെ വയനാട് വന്യജീവി സങ്കേതത്തിൽ തുറന്നുവിട്ടു. സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് ആറു ദിവസം മുമ്പ് സ്ഥാപിച്ച കൂട്ടിലാണ് ആറു വയസ്സുള്ള ആൺ പുലി കുടുങ്ങിയത്. തുടർന്ന് പുലിയെ ബത്തേരി കുപ്പാടിയിലെ പരിചരണ കേന്ദ്രത്തിലേക്കു മാറ്റുകയായിരുന്നു. പുലി പൂർണ ആരോഗ്യവാണെന്നു പരിശോധനയിൽ സ്ഥിരീകരിച്ചതോടെയാണ് ഉൾവനത്തിൽ തുറന്നുവിടാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടത്. ഇന്നു രാവിലെയാണു പുലിയെ തുറന്നുവിട്ടത്.

നല്ലന്നൂരിൽ കഴിഞ്ഞ കുറച്ചു മാസങ്ങളായി പുലി ശല്യം രൂക്ഷമാണ്. ഒട്ടേറെ വളർത്തുമൃഗങ്ങളെ പുലി കൊന്നു. പുലി കുറുകെ ചാടിയതിനെത്തുടർന്ന് ജൂലൈ 15ന് നല്ലന്നൂരിലെ വ്യാപാരി പുളിക്കായത്ത് ജോസിന് ബൈക്കിൽനിന്നു വീണു പരുക്കേറ്റു. ഒന്നിലധികം പുലികൾ പ്രദേശത്തുണ്ടെന്നാണു നാട്ടുകാർ പറയുന്നത്.

English Summary:

Leopard trapped in Meppadi was released in the Wayanad Wildlife Sanctuary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com