അസം പെൺകുട്ടിയെ കാണാതായിട്ട് 24 മണിക്കൂർ പിന്നിട്ടു; ഇതുവരെ നടന്ന സംഭവങ്ങൾ ഇങ്ങനെ
Mail This Article
തിരുവനന്തപുരം∙ കഴക്കൂട്ടത്തുനിന്ന് കാണാതായ അസം സ്വദേശിയായ 13 വയസ്സുകാരിക്കായി തിരച്ചിൽ തുടരുകയാണ്. തമിഴ്നാട് കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഇന്നലെ രാവിലെ പത്തരയോടെയാണ് കഴക്കൂട്ടത്തെ വീട്ടിൽനിന്ന് പെൺകുട്ടിയെ കാണാതായത്. സഹോദരങ്ങളുമായി വഴക്കുണ്ടാക്കിയതിന് അമ്മ വഴക്കു പറഞ്ഞതിനാലാണ് പെൺകുട്ടി വീടുവിട്ട് ഇറങ്ങിയത്. ഇതുവരെ സംഭവിച്ച കാര്യങ്ങളുടെ സമയക്രമം ചുവടെ:
∙ ചൊവ്വ രാവിലെ 8.00 മണി– പെൺകുട്ടിയും സഹോദരങ്ങളും തമ്മിൽ വഴക്ക്
∙ 8.15– വഴക്കിട്ടതിന് അമ്മയുടെ ശാസന, പിന്നീട് മാതാപിതാക്കൾ ജോലിക്ക് പോയി
∙ 9.30– കുട്ടി വീട്ടിൽനിന്ന് ഇറങ്ങുന്നു
∙ 9.37– കഴക്കൂട്ടത്തുകൂടി നടന്നു പോകുന്ന സിസിടിവി ദൃശ്യങ്ങൾ
∙ 11.00– ബസ് കയറി കുട്ടി തമ്പാനൂരിൽ
∙ 12.15– കന്യാകുമാരിയിലേക്കുള്ള ട്രെയിനിൽ കയറി
∙ 1.30– ട്രെയിനിലെ യാത്രക്കാരി കുട്ടിയുടെ ഫോട്ടോ എടുക്കുന്നു
∙ 2.45–കുട്ടിയെ കാണാനില്ലെന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി
∙ 3.30–തിരച്ചിലിന് തുടക്കം
∙ ബുധൻ രാവിലെ 4.00–കുട്ടിയെ ട്രെയിനിൽ കണ്ട യുവതി ഫോട്ടോ പൊലീസിന് നൽകി
∙ 4.30– കന്യാകുമാരി പൊലീസിനു വിവരം കൈമാറുന്നു
∙ 7.00– കേരള പൊലീസ് കന്യാകുമാരിയിൽ
∙ 7.30– കുട്ടിയെ റെയിൽവേ സ്റ്റേഷന് പുറത്തു കണ്ടതായി ഓട്ടോറിക്ഷാ ഡ്രൈവർ
∙ 8.00– കന്യാകുമാരിയിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നു
∙ 10.00–സഹോദരൻ ജോലി ചെയ്യുന്ന ചെന്നൈയിലും അന്വേഷണം