മോദി പോളണ്ടിൽ; 45 വർഷത്തിനിടെ ആദ്യമായെത്തുന്ന ഇന്ത്യൻ പ്രധാനമന്ത്രി
Mail This Article
വാഴ്സ∙ പ്രധാനമന്ത്രി നരേന്ദ്ര മോദി പോളണ്ടിലെ വാഴ്സയിലെത്തി. 45 വർഷത്തിനിടയിൽ ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഇവിടെ സന്ദർശിക്കുന്നത്. പ്രസിഡന്റുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഇന്ത്യൻ സമൂഹത്തെയും കാണും. പിന്നീട് നവാനഗറിലെ ജാം സാഹബിന്റെ സ്മാരകത്തിൽ റീത്ത് സമർപ്പിക്കും.
‘ഇന്ത്യ നയതന്ത്ര ബന്ധത്തിന്റെ 70 വർഷം ആഘോഷിക്കുന്ന വേളയിലാണ് എന്റെ പോളണ്ട് സന്ദർശനം. മധ്യ യൂറോപ്പിലെ പ്രധാന സാമ്പത്തിക പങ്കാളിയാണ് പോളണ്ട്. ജനാധിപത്യത്തോടും ബഹുസ്വരതയോടുമുള്ള പരസ്പര പ്രതിബദ്ധത ഇന്ത്യയും പോളണ്ടും തമ്മിലുള്ള ബന്ധത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നു. പങ്കാളിത്തം മുന്നോട്ടുകൊണ്ടുപോകുന്നതിനായി പ്രധാനമന്ത്രി ഡൊണാൾഡ് ടസ്‌കിനെയും പ്രസിഡന്റ് ആൻഡ്രെജ് ദുഡയെയും കാണും.’’– മോദി പറഞ്ഞു.
പോളണ്ട് സന്ദർശനത്തിന് ശേഷം യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലെൻസ്‌കിയുടെ ക്ഷണപ്രകാരം മോദി യുക്രെയ്നിലേക്ക് പോകും.