ADVERTISEMENT

തിരുവനന്തപുരം∙ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഹൈക്കോടതി പറഞ്ഞാൽ കേസെടുക്കുമെന്ന് മന്ത്രി സജി ചെറിയാൻ. കോടതി ആവശ്യപ്പെട്ട് എല്ലാ വിവരങ്ങളും ലഭ്യമാക്കുമെന്നും കോടതിയുടെ തീരുമാനം എന്തായാലും നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാതി ലഭിക്കാതെയും കേസെടുക്കാനാകുമെന്ന കെ.എൻ.ബാലഗോപാലിന്റെ പ്രസ്താവനയെ പോസിറ്റീവായാണ് കാണുന്നതെന്നും മന്ത്രി പറഞ്ഞു.

അതേസമയം, സിനിമ കോൺക്ലേവ് വിഷയത്തിൽ മന്ത്രി നിലപാട് മാറ്റി. കോൺക്ലേവിൽ ഹേമ കമ്മിറ്റി റിപ്പോർട്ട് മാത്രം അല്ല ചർച്ച ചെയ്യുന്നതെന്നും സിനിമയിലെ നയരൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകളും ഉണ്ടാകുമെന്ന് ഡബ്ല്യുസിസിയുടെ ആശങ്കകൾക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു. ഇരകളെയും വേട്ടക്കാരെയും ഒന്നിച്ചിരുത്തിയുള്ള ചർച്ചയാണോ കോൺക്ലേവ് എന്ന നടി പാർവതി തിരുവോത്തിന്റെ ആരോപണം തെറ്റിദ്ധാരണയെ തുടർന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

English Summary:

Saji Cherian Clarifies Film Conclave Agenda Amidst WCC Concerns

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com