ആരോപണങ്ങൾ ഒഴിയാതെ! ആരും പരാതി പറഞ്ഞിട്ടില്ലെന്ന് ‘അമ്മ’; റിപ്പോർട്ട് സ്വാഗതാർഹമെന്ന് ജഗദീഷ്, പ്രധാനവാർത്തകൾ
Mail This Article
തിരുവനന്തപുരം∙ ജസ്റ്റിസ് ഹേമ കമ്മിഷൻ റിപ്പോർട്ട് പുറത്തുവന്നിട്ട് ദിവസങ്ങളായിട്ടും അനിശ്ചിതത്വം ഒഴിയുന്നില്ല. റിപ്പോർട്ടിനെ ചൊല്ലി വാദപ്രതിവാദങ്ങൾ ഇന്നും പല കോണുകളിൽനിന്നും ഉയർന്നു. റിപ്പോര്‍ട്ട് പുറത്തുവിട്ടപ്പോള്‍, മുന്‍പ് അറിയിച്ചതിനേക്കാള്‍ കൂടുതല്‍ ഭാഗങ്ങള്‍ സർക്കാർ ഒഴിവാക്കിയതു വിവാദമായി. എന്നാൽ കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് ആരും പരാതി പറഞ്ഞിട്ടില്ലെന്നും പവർ ഗ്രൂപ്പില്ലെന്നും പറഞ്ഞു താരസംഘടന അമ്മ ഇന്ന് മൗനം ഭേദിച്ച് രംഗത്തെത്തി. എന്നാൽ ഹേമ കമ്മീഷൻ റിപ്പോർട്ട് സ്വാഗതം ചെയ്തു അമ്മ എക്സിക്യുട്ടിവ് കമ്മിറ്റി അംഗം ജഗദീഷ് എത്തിയതും ശ്രദ്ധേയമായി.
സംസ്ഥാനത്തെ മുൾമുനയിൽനിർത്തിയ മറ്റൊരു വാർത്തയായിരുന്നു കഴക്കൂട്ടത്തുനിന്നും പെൺകുട്ടിയെ കാണാതായത്. കുട്ടിയെ കണ്ടെത്തിയെങ്കിലും തിരികെ ഇതുവരെ നാട്ടിലെത്തിക്കാനായിട്ടില്ല. വിശാഖപട്ടണത്ത് എത്തിയ കഴക്കൂട്ടം പൊലീസ് കുട്ടിയുമായി നാളെ മടങ്ങും. ബിസിനസ് ലോകത്തെ ഞെട്ടിച്ചുകൊണ്ടാണു വ്യവസായി അനില്‍ അംബാനിക്ക് ഓഹരി വിപണിയില്‍ ഇടപെടുന്നതിനു സെബി (സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) വിലക്കേർപ്പെടുത്തിയെന്ന വാർത്ത പുറത്തുവന്നത്.