നേപ്പാളിൽ ബസ് നദിയിലേക്ക് മറിഞ്ഞു; ഇന്ത്യൻ സംഘത്തിലെ 27 പേർക്ക് ദാരുണാന്ത്യം
Mail This Article
×
കഠ്മണ്ഡു ∙ മഹാരാഷ്ട്രയിൽ നിന്നുള്ള സന്ദർശകർ സഞ്ചരിച്ച ബസ് നേപ്പാളിൽ നദിയിൽ വീണ് 27 പേർ മരിച്ചു. 16 പേർക്ക് പരുക്കേറ്റു. തൻഹൻ ജില്ലയിൽ ദേശീയ പാതയിലെ ആയിന പഹാറയിൽ വച്ച് 150 അടി ഉയരെ നിന്ന് കുത്തൊഴുക്കുള്ള മാർഷിന്ദി നദിയിലേക്കാണ് ബസ് മറിഞ്ഞത്.
ഉത്തർപ്രദേശിലെ ഗോരഖ്പുരിൽ നിന്ന് കഠ്മണ്ഡുവിലെത്തിയശേഷം പൊക്കാറ നഗരത്തിലെ റിസോർട്ടിലേക്ക് പോകുകയായിരുന്നു സഞ്ചാരികൾ. 43 പേരാണ് ബസിലുണ്ടായിരുന്നത്. 27 പേരുടെയും മൃതദേഹം കണ്ടെടുത്തു.
മഹാരാഷ്ട്രയിലെ ജൽഗോൺ ജില്ലയിൽ നിന്നുള്ള 104 അംഗ സംഘം 3 ബസുകളിലാണ് സഞ്ചരിച്ചിരുന്നത്. ഇതിൽ ഒരു ബസ് ആണ് അപകടത്തിൽപെട്ടത്.
യുപി സർക്കാർ രക്ഷാപ്രവർത്തകരെ അയച്ചു. കഠ്മണ്ഡുവിൽ നിന് 120 കിലോമീറ്റർ അകലെയാണ് അപകടസ്ഥലം.
English Summary:
Bus Plunges into River in Nepal
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.