ADVERTISEMENT

മുംബൈ ∙ പിതാവ് സഞ്ചരിച്ച ആഡംബര കാർ സ്വന്തം വാഹനം ഉപയോഗിച്ച് ഇടിച്ചുതകർത്ത മകന്റെ ലൈസൻസ് റദ്ദാക്കും. വാഹനത്തിന്റെ ലൈസൻസ് റദ്ദാക്കാനുള്ള നിർദേശവും മോട്ടർ വാഹനവകുപ്പ് പുറപ്പെടുവിച്ചു. താനെയ്ക്കടുത്ത് അംബർനാഥ്–ബദ്‌ലാപുർ റോഡിൽ അപകടകരമായി വാഹനം ഓടിക്കുകയും വഴിയാത്രക്കാരുൾപ്പെടെ 5 പേരെ പരുക്കേൽപിക്കുകയും ചെയ്ത സംഭവത്തിൽ സതീഷ് ശർമ പൊലീസ് കസ്റ്റഡിയിലാണ്.

പിതാവിന്റെ വാഹനവും മകന്റെ വാഹനവും പൊലീസ് പിടിച്ചെടുത്തു. മരുമകളും മകൻ സതീഷും തമ്മിലുള്ള വഴക്ക് പറഞ്ഞു തീർക്കാനെത്തിയതായിരുന്നു പിതാവ്. കാർ പൊതുസ്ഥലത്ത് ആയുധമാക്കിയതിനാൽ ഇയാൾ വാഹനം ഓടിക്കാൻ യോഗ്യനല്ലെന്നും മോട്ടർ വാഹനവകുപ്പിലെ ഉദ്യോഗസ്ഥർ പറഞ്ഞു.

English Summary:

Young Man Loses License After Crashing Father's Expensive Car

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com